പാർട്ടിയുമായി യാതൊരു പ്രശ്നങ്ങളും ഇല്ല ; കെ.എസ് ഈശ്വരപ്പ

ബെംഗളൂരു: പാർട്ടി നേതൃത്വവുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ.

മകന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞത് എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ബി.ജെ.പിയോട് എനിക്ക് ഒരു ദേഷ്യവുമില്ല. പാർട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം. പാർട്ടിയുമായി തെറ്റി കോൺഗ്രസിൽ ചേർന്നവരെ തിരിച്ചു ബി.ജെ.പിയിലെത്തിക്കണമെന്നാണ് എന്റെ നിലപാട്”- ഈശ്വരപ്പ പറഞ്ഞു. ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ കർണാടകയിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ ഈശ്വരപ്പ ബി.ജെ.പി കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു. താൻ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ ഈശ്വരപ്പയ്ക്ക് പകരം തന്റെ മകൻ കെ.ഐ കന്തേഷിന് ഒരു സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കേന്ദ്ര നേതൃത്വം നിരസിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts