ബാങ്കുവിളിക്ക് ഉച്ചഭാഷിണി വേണ്ടി വരുന്നതിനെക്കുറിച്ച് വിവാദ പരാമർശവുമായി ഈശ്വരപ്പ

ബെംഗളൂരു: ബാങ്കുവിളി സംബന്ധിച്ച്‌ വിവാദ പരാമര്‍ശവുമായി  ബി.ജെ.പി നേതാവ്. അല്ലാഹു ബധിരനാണെന്നും അതിനാലാണ് അദ്ദേഹത്തെ വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കേണ്ടി വരുന്നതെന്നുമാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.

മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പയാണ് പൊതുയോഗത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. പൊതു യോഗത്തിനിടെ സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടതോടെയണ് ഈശ്വരപ്പ വിവാദ പരാമര്‍ശം നടത്തിയത്. ‘ഞാനെവിടെ പോകുമ്പോഴും ഈ ബാങ്കുവിളി എനിക്ക് തലവേദനയുണ്ടാക്കും. ഈ വിഷയത്തില്‍ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ് – ഈശ്വരപ്പ പറഞ്ഞു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഉച്ചഭാഷിണികള്‍ ഉണ്ടെങ്കില്‍ മാത്രമേ അല്ലാഹുവിന് പ്രാര്‍ഥനകള്‍ കേള്‍ക്കാന്‍ സാധിക്കൂവെന്നുണ്ടോ? ക്ഷേത്രങ്ങളില്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രാര്‍ഥനകളും ഭജനകളും നടത്താറുണ്ട്. ഞങ്ങള്‍ മത വിശ്വാസികളാണ്. എന്നാല്‍ ഞങ്ങള്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാറില്ല. പ്രാര്‍ഥനക്ക് ഉച്ചഭാഷിണികള്‍ വേണ്ടി വരുന്നുവെങ്കില്‍, അല്ലാഹു ബധിരനാണെന്നാണര്‍ഥം, അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts