കാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ഒരുങ്ങിയ വനിതാ നേതാവിന്റെ കാൽ തൊട്ട് വണങ്ങി പ്രധാന മന്ത്രി 

ബെംഗളൂരു: സംസ്ഥാന സന്ദര്‍ശനത്തിനിടെ വിഎച്ച്‌പി നേതാവിന്റെയും വനിതാ പ്രവര്‍ത്തകയുടെയും കാല്‍തൊട്ട് വന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

മണ്ഡ്യയ്ക്കടുത്തുള്ള ഗെജ്ജലഗെരെയില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബിജെപി നേതാക്കള്‍ വേദിയില്‍ അണിനിരന്നിരുന്നു. വേദിയില്‍ എത്തിയപ്പോള്‍ ഒരു വനിതാ നേതാവ് പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടു അനുഗ്രഹം തേടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തന്റെ അനുഗ്രഹം തേടാനൊരുങ്ങിയ വനിതാ നേതാവിന്റെ കാല്‍തൊട്ടു വണങ്ങുകയായിരുന്നു പ്രധാന മന്ത്രി.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ കാത്തുനിന്നവരില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നേതാവ് ചേതന്‍ റാവുവും ബജ്റംഗ്ദളിന്റെ രഘുവും ഉണ്ടായിരുന്നു. മോദിയെ കണ്ടപ്പോള്‍ വികാരാധീനനായ ചേതന്‍ റാവു അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു, ഉടന്‍ മോദിയും ചേതന്റെ പാദങ്ങളില്‍ തൊട്ടുവണങ്ങി.സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
[masterslider id="10"]

Related posts