വീണ്ടും വിവാദ പ്രസ്താവന നടത്തി കെഎസ് ഈശ്വരപ്പ

ബെംഗളൂരു: വീണ്ടും വിവാദ പ്രസ്താവന നടത്തി മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ. കോൺഗ്രസ് നേതാക്കളായ ഡി.കെ. സുരേഷ്, വിനയ് കുൽക്കർണി എന്നിവരെ വധിക്കാൻ നിയമംകൊണ്ട് വരണമെന്നാണ് കെ.എസ്. ഈശ്വരപ്പ ആഹ്വാനം ചെയ്തത്. സുരേഷ് എം.പിയും വിനയ് കുൽക്കർണി എം.എൽ.എയുമാണ്. ഇരുനേതാക്കളും രാജ്യദ്രോഹികളാണെന്നും ഇന്ത്യയെ രണ്ട് ഭാഗമാക്കാൻ പരിശ്രമിക്കുന്നവരാണെന്നുമായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം. പൊതുസമ്മേളനങ്ങളിൽ വെച്ച് അവർ വീണ്ടും ഇത്തരം പ്രസ്താവനകൾ നടത്താൻ ശ്രമിച്ചാൽ തീർച്ചയായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവരം അറിയിക്കും. അവർ രാജ്യത്തെ കഷ്ണങ്ങളായി വിഭജിക്കാൻ ആഗ്രഹിക്കുന്നു. അവരെ വെടിവെച്ച് കൊല്ലാൻ കഴിയുന്ന നിയമം…

Read More

‘ഹിന്ദുക്കൾ ഒന്നും രണ്ടും പ്രസവിച്ചാൽ പോര’; ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ 

ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെയാണ് പ്രസവിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം 20 കോടിയും മുംസ്ലീങ്ങളുടെ എണ്ണം 80 കോടിയുമാകുമെന്നും ഉഡുപ്പി എംഎൽഎ ബെൽത്താങ്ങടിയിൽ പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം പെരുകുന്നു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിലും ദയനീയമായിരിക്കുമെന്നും പൂഞ്ജ പറഞ്ഞു. പ്രസ്താവന വൈറലായതിന് പിന്നാലെ പ്രതിഷേധവും ഉയർന്നു. സമൂഹത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി…

Read More

സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു; പ്രസംഗം നിർത്തി പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: പൊതുപരിപാടിയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണപ്പോള്‍ പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് അദ്ദേഹത്തെ പരിശോധിക്കാനും വൈദ്യസഹായം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു മോദിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ (എസ്.പിജി) അംഗം കുഴഞ്ഞു വീണത്.

Read More

നടി കാജോളിനെതിരെ സൈബർ ആക്രമണം

വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പറഞ്ഞ ബോളിവുഡ് നടി കജോളിനെതിരെ സൈബറാക്രമണം. കാജൾ ഒരു നേതാവിന്റെയും പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിരെ നടക്കുന്നത്. കജോൾ സ്‌കൂൾ വിദ്യഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭർത്താവ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളമാണെന്നും ആക്ഷേപിച്ച്‌ ചില പ്രൊഫൈലുകൾ വന്നിട്ടുണ്ട്. എന്നാൽ തന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ ഒരു കാര്യം…

Read More

ഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണം; ഉപദേശവുമായി തെലുങ്കാന ഗവർണർ

ഹൈദരാബാദ്: ഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണമെന്ന ഉപദേശവുമായി തെലങ്കാന ഗവർണർ തമിഴിസൈ സൌന്ദരരാജൻ. കുട്ടികൾക്ക് മികച്ച മാനസികാരോഗ്യവും ശാരീരികാരോഗ്യവും കൈവരാൻ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കണമെന്നായിരുന്നു ഗവർണറുടെ ഉപദേശം. ആർ.എസ്.എസ്. അനുകൂല സംഘടനകൾ ഗർഭിണികൾക്കായി നടത്തിയ ‘ഗർഭ സംസ്‌കാര’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൈനക്കോളജിസ്റ്റ് കൂടിയായ തമിഴിസൈയുടെ പ്രസ്താവന. ഗ്രാമപ്രദേശങ്ങളിൽ ഗർഭിണിയായ അമ്മമാർ രാമായണവും മഹാഭാരതവുമുൾപ്പെടെയുള്ള മഹദ്ഗ്രന്ഥങ്ങൾ വായിക്കാറുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഗർഭിണിയായ സ്ത്രീകൾ കമ്പരാമായണത്തിലെ സുന്ദരകാണ്ഡം വായിച്ചിരിക്കണം എന്നൊരു വിശ്വാസം പിന്തുടരുന്നുണ്ട്. അത് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാകാൻ…

Read More

വിവർത്തകനോട്‌ നിർത്താൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്റെ പ്രസംഗം വിവർത്തനം ചെയ്തയാള് കത്തിക്കയറി പ്രസംഗിക്കുന്നത് കേട്ട് അസ്വസ്ഥനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒടുവിൽ വിവർത്തനം നിർത്താൻ ആവശ്യപ്പെട്ട മോദി, താൻ ഹിന്ദിയിൽ തന്നെ പ്രസംഗിക്കാമെന്നും അത് ശ്രോതാക്കൾക്ക് മനസ്സിലാകുമെന്നും പറഞ്ഞ് വിവർത്തകനെ ഒഴിവാക്കി. ഞായറാഴ്ച മൈസൂരു ജില്ലയിലെ നഞ്ചനഗുഡിലെ പൊതുയോഗത്തിലാണ് സംഭവം. നഞ്ചൻഗുഡിലെ യെലചഗരെ ബോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്. ഇതിന്റെ കന്നഡ വിവർത്തനം നടത്താൻ ചുമതലപ്പെടുത്തിയത് മുൻ ബി.ജെ.പി എം.എൽ.സി ജി. മധുസൂദനനെയായിരുന്നു. അദ്ദേഹം ഹിന്ദിയിൽ നിന്ന് കന്നഡയിലേക്ക് നീട്ടിപ്പരത്തി തർജമ ചെയ്യുന്നത്…

Read More

സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദത്തിലേക്ക്

ബെംഗളൂരു: ഭക്തരും ജനസംഖ്യ കൂട്ടുകയും ചെയ്യുന്നത് മൃഗങ്ങളുടെ സ്വഭാവമാണ് എന്ന ആർഎസ്എസ് മേധാവി സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദമാകുന്നു. കാടിന്റെ നിയമങ്ങൾ പിന്തുടരരുത് എന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ എക്സലൻസിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ഈ പ്രസ്താവന. ഭക്ഷണം കഴിക്കാനും സംഖ്യ വർദ്ധിപ്പിക്കാനും മാത്രമാണെങ്കിൽ അത് മൃഗങ്ങൾ വിചാരിച്ചാലും നടക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്തായാലും ഈ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വളരെ വിവാദമായിരിക്കുകയാണ്. അടുത്ത ചില വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന…

Read More

തമിഴ്നാട് ഗവർണറുടെ പ്രസ്താവന വിവാദത്തിൽ 

ചെന്നൈ : സ​നാ​ത​ന ധ​ര്‍​മം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ഹിം​സ​യു​ടെ പാ​ത പി​ന്തു​ട​രു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന ത​മി​ഴ്​​നാ​ട്​ ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എ​ന്‍. രവി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ ഡി.​എം.​കെ​യും സ​ഖ്യ​ക​ക്ഷി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് .ചെ​ന്നൈ​യി​ല്‍ ന​ട​ന്ന പൊ​തു​ച​ട​ങ്ങി​ലാ​ണ്​ ഗ​വ​ര്‍​ണ​ര്‍ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഗ​വ​ര്‍​ണ​ര്‍ വ്യ​ക്തി​പ​ര​മാ​യ ആ​ത്മീ​യ ചി​ന്ത​ക​ള്‍ പൊ​തു​ച​ട​ങ്ങി​ല്‍ പ​റ​യു​ന്ന​ത്​ അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​ദ​വി​ക്ക്​ ചേ​ര്‍​ന്ന​ത​ല്ലെ​ന്ന്​ ഡി.​എം.​കെ നേ​താ​വ്​ ടി.​ആ​ര്‍. ബാ​ലു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്നും സ​നാ​ത​ന ധ​ര്‍​മ​മ​ല്ലെ​ന്നും ഗ​വ​ര്‍​ണ​റെ ഓ​ര്‍​മി​പ്പി​ക്കു​ന്ന​താ​യും ബാ​ലു കൂട്ടിചേർത്തു. ഡി.​എം.​കെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ഇ​ട​തു​ക​ക്ഷി​ക​ളും എം.​ഡി.​എം.​കെ, വി​ടു​ത​ലൈ ശി​റു​തൈ​ക​ള്‍ ക​ക്ഷി തു​ട​ങ്ങി​യ​വ​യും ഗ​വ​ര്‍​ണ​റു​ടെ വി​വാ​ദ…

Read More
Click Here to Follow Us