തമിഴ്നാട് ഗവർണറുടെ പ്രസ്താവന വിവാദത്തിൽ 

ചെന്നൈ : സ​നാ​ത​ന ധ​ര്‍​മം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ഹിം​സ​യു​ടെ പാ​ത പി​ന്തു​ട​രു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന ത​മി​ഴ്​​നാ​ട്​ ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എ​ന്‍. രവി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ ഡി.​എം.​കെ​യും സ​ഖ്യ​ക​ക്ഷി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് .ചെ​ന്നൈ​യി​ല്‍ ന​ട​ന്ന പൊ​തു​ച​ട​ങ്ങി​ലാ​ണ്​ ഗ​വ​ര്‍​ണ​ര്‍ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

ഗ​വ​ര്‍​ണ​ര്‍ വ്യ​ക്തി​പ​ര​മാ​യ ആ​ത്മീ​യ ചി​ന്ത​ക​ള്‍ പൊ​തു​ച​ട​ങ്ങി​ല്‍ പ​റ​യു​ന്ന​ത്​ അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​ദ​വി​ക്ക്​ ചേ​ര്‍​ന്ന​ത​ല്ലെ​ന്ന്​ ഡി.​എം.​കെ നേ​താ​വ്​ ടി.​ആ​ര്‍. ബാ​ലു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്നും സ​നാ​ത​ന ധ​ര്‍​മ​മ​ല്ലെ​ന്നും ഗ​വ​ര്‍​ണ​റെ ഓ​ര്‍​മി​പ്പി​ക്കു​ന്ന​താ​യും ബാ​ലു കൂട്ടിചേർത്തു.

  എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി അറസ്റ്റിൽ

ഡി.​എം.​കെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ഇ​ട​തു​ക​ക്ഷി​ക​ളും എം.​ഡി.​എം.​കെ, വി​ടു​ത​ലൈ ശി​റു​തൈ​ക​ള്‍ ക​ക്ഷി തു​ട​ങ്ങി​യ​വ​യും ഗ​വ​ര്‍​ണ​റു​ടെ വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു കൊണ്ട് രംഗത്ത് എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us