സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദത്തിലേക്ക്

ബെംഗളൂരു: ഭക്തരും ജനസംഖ്യ കൂട്ടുകയും ചെയ്യുന്നത് മൃഗങ്ങളുടെ സ്വഭാവമാണ് എന്ന ആർഎസ്എസ് മേധാവി സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദമാകുന്നു. കാടിന്റെ നിയമങ്ങൾ പിന്തുടരരുത് എന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ എക്സലൻസിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ഈ പ്രസ്താവന. ഭക്ഷണം കഴിക്കാനും സംഖ്യ വർദ്ധിപ്പിക്കാനും മാത്രമാണെങ്കിൽ അത് മൃഗങ്ങൾ വിചാരിച്ചാലും നടക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്തായാലും ഈ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വളരെ വിവാദമായിരിക്കുകയാണ്.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

അടുത്ത ചില വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന യുഎൻ റിപ്പോർട്ട് പുറത്ത് വന്ന്   ദിവസങ്ങൾക്കുള്ളിൽ ആണ്  സർസംഘചാലകിന്റെ ഈ പരാമർശം. അപ്രകാരമൊരു ജനസംഖ്യ വർദ്ധനവ് രാജ്യത്തെ സാമ്പത്തികമായും വികസനപരമായും പിന്നോട്ടടിക്കുമെന്നത് ഉറപ്പാണ്. ജീവനോടെ ഇരിക്കുക മാത്രമല്ല മനുഷ്യന്റെ ലക്ഷ്യമെന്നും, കർമ്മങ്ങൾ യഥാസമയം നിറവേറ്റണമെന്നും മോഹൻ ഭാഗവത് പ്രസംഗത്തിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
[masterslider id="10"]

Related posts