ബെംഗളൂരുവിൽ പെയ്ത മഴയിൽ സൈക്കിൾ ട്രാക്കുകളിലെ പെയിന്റ് ഒലിച്ചുപോയി

road

ബെംഗളൂരു: ബുധനാഴ്ച പെട്ടെന്ന് പെയ്ത മഴയിൽ നഗരത്തിലെ സൈക്കിൾ ട്രാക്കുകളിൽ നടത്തിയ പണിയിലെ ഗുണനിലവാരമില്ലായിമ തുറന്നുകാട്ടി. മിൻസ്‌ക് സ്‌ക്വയറിനും രാജ്ഭവൻ റോഡിനും ഇടയിലുള്ള സൈക്കിൾ ട്രാക്കിലെ പെയിന്റ് മഴയിൽ ഒലിച്ചുപോയി. സൈക്കിൾ യാത്രക്കാരുടെ പാത വേർതിരിക്കാനും ഹൈലൈറ്റ് ചെയ്യുന്നതിനായി ട്രാക്കുകൾ പച്ച നിറത്തിൽ ചായം പൂശിയിരുന്നു ന്നു.

സൈക്ലിംഗ് പ്രേമികളാണ് ഈ വർഷം ആദ്യം പ്രശ്നം അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് ബെംഗളൂരു സൈക്കിൾ മേയർ സത്യശങ്കരൻ പറഞ്ഞു. പെയിന്റ് തേഞ്ഞു പോയെന്ന് അവർ ചൂണ്ടിക്കാട്ടുകയും അത് വീണ്ടും ചെയ്യാൻ അതികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, നടപടിയൊന്നും ഉണ്ടായില്ലന്നും അദ്ദേഹം പറഞ്ഞു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ട്രാക്കുകളിൽ ഇനാമൽ പെയിന്റ് ഉപയോഗിക്കുന്നത് ശരിയായ സമീപനമല്ലെന്നും ശങ്കരൻ കൂട്ടിച്ചേർത്തു. പെയിന്റ് ഉപയോഗിച്ചാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം, പകരം, പിഗ്മെന്റഡ് കോൺക്രീറ്റ് ഉപയോഗിക്കണമായിരുന്നു എന്നും കൂട്ടിച്ചേർത്തു. കൂടാതെ, നിലവിൽ സൈക്കിൾ ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക ഫണ്ടുകളൊന്നുമില്ലന്നും ഇതിനായി ബിബിഎംപി ഫണ്ട് വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് (BenSCL) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 2021 മധ്യത്തിലാണ് ട്രാക്ക് സ്ഥാപിച്ചത്. എന്നാൽ ഇവ ചെറിയ പ്രശ്നങ്ങളാണെന്നും മാത്രമല്ല ജോലിയുടെ മൊത്തത്തിലുള്ള ഗുണനിലവാരത്തെ പ്രതിനിധീകരിക്കുന്നില്ലന്നും ഞങ്ങൾ പ്രശ്നം പരിഹരിക്കുമെന്നും, ഒരു മുതിർന്ന BenSCL ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts