കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കി, വിദ്യാര്‍ഥിക്ക് സഹായമൊരുക്കി റെയില്‍വേ

അഹമ്മദാബാദ്: കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിദ്യാര്‍ഥിക്ക് റെയില്‍വേയുടെ സഹായഹസ്തം. ഗുജറാത്തിലാണ് സംഭവം. എത്തേണ്ട സ്ഥലത്തേക്ക് വിദ്യാര്‍ഥിക്ക് കാര്‍ ഏര്‍പ്പെടുത്തി നല്‍കിയാണ് റെയില്‍വേ ജീവനക്കാര്‍ മാതൃകയായത്.

ഏക്ത നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വഡോദരയിലേക്ക് യാത്ര ചെയ്യുന്നതിനാണ് ഐഐടി മദ്രാസ് വിദ്യാര്‍ഥി ട്രെയിന്‍ ബുക്ക് ചെയ്തത്. പക്ഷെ ഗുജറാത്തിലെ കനത്തമഴയിൽ പാളങ്ങള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ബുക്ക് ചെയ്ത ട്രെയിന്‍ റെയില്‍വേ റദ്ദാക്കുകയായിരുന്നു.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

ഇതോടെ വഡോദരയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തേണ്ട വിദ്യാര്‍ഥിക്ക് യാത്ര മുടങ്ങുമെന്ന സ്ഥിതിയിലായി. ഈസമയത്താണ് ഏക്ത നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വഡോദര റെയില്‍വേ സ്‌റ്റേഷനിലേക്ക് എടുക്കുന്ന രണ്ടുമണിക്കൂര്‍ യാത്രയ്ക്ക് റെയില്‍വേ ജീവനക്കാര്‍ ടാക്‌സി ഏര്‍പ്പെടുത്തി നല്‍കിയത്.

റെയില്‍വേ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന്റെ തെളിവാണിതെന്നാണ് റെയില്‍വേ ജീവനക്കാരുടെ സഹായം കൊണ്ട് മാത്രം വഡോദരയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിന്‍ കിട്ടിയ വിദ്യാര്‍ഥിയായ സത്യം ഗാദ് വി പറയുന്നു. സത്യം തന്റെ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വിഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts