നയൻതാര–വിഘ്നേഷ് വിവാഹ വിഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറിയെന്ന് റിപ്പോര്‍ട്ട് 

ചെന്നൈ: തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ വീഡിയോ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വാർത്ത വന്നത് ദേശീയ മാധ്യമങ്ങളിലാണ്. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് 25 കോടി രൂപയ്ക്ക് നൽകിയിരുന്നതായി വാർത്തയുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും നെറ്റ്ഫ്ലിക്സ് ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ വിവാഹചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയതെന്നും വിവാഹച്ചടങ്ങിലെ അതിഥികളുടെ മുഴുവൻ ചിത്രങ്ങളും പുറത്തുവന്നതിനാൽ വിഡിയോയ്ക്കായി പ്രത്യേക താൽപര്യം ആളുകളിൽ ഉണ്ടാകില്ലെന്ന് ഇവർ വിലയിരുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ വൈകുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്‌നേഷ്. തുടര്‍ന്നാണ് അദ്ദേഹം ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

മഹാബലിപുരത്തെ ആഡംബര റിസോർട്ടായ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം നടന്നത്. രജനികാന്താണ് താലിയെടുത്തു നൽകിയത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ, നടന്മാരായ കമൽ ഹാസൻ, ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, നടി ജ്യോതിക, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയതെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഒടിടി കമ്പനിക്കു വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം നൽകിയിരുന്നതിനാൽ അതിഥികളുടെ ഫോൺ ക്യാമറകൾ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയതെന്നും വാർത്തകൾ ഉണ്ടായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts