വിവാഹം നടക്കുന്നില്ല; പദയാത്ര നടത്താനൊരുങ്ങി കർഷക യുവാക്കൾ 

ബെംഗളൂരു : സംസ്ഥാനത്തെ കർഷകഗ്രാമങ്ങളിലെ യുവാക്കൾക്ക് വധുവിനെ കിട്ടാതെ വിവാഹം നീണ്ടുപോകുന്ന പ്രശ്നം വീണ്ടുമുയരുന്നു. കർഷകകുടുംബങ്ങളിലേക്ക് പെൺമക്കളെ വിവാഹംചെയ്തയക്കാൻ രക്ഷിതാക്കൾ മടിക്കുന്നതാണ് കാരണം. വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനായി മൈസൂരുവിൽ യുവാക്കൾ പദയാത്ര നടത്താനൊരുങ്ങുകയാണ്. മൈസൂരുവിൽ നിന്ന് ആദി ചുഞ്ചനഗിരി മഠത്തിലേക്കാണ് യാത്ര. കർണാടക രാജ്യ വൊക്കലിഗ വികാസ വേദികെ സംഘടിപ്പിക്കുന്ന പദയാത്ര ഡിസംബർ എട്ടുമുതൽ പത്തുവരെ നടത്താനാണ് തീരുമാനം. ബോധവത്കരണമാണ് യാത്രയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. കാർഷികഗ്രാമങ്ങൾ ഏറെയുള്ള മൈസൂരു, മണ്ഡ്യ, ചാമരാജനഗർ ജില്ലകളിലാണ് കർഷകകുടുംബങ്ങളിലെ യുവാക്കളുടെ വിവാഹം നീണ്ടുപോകുന്നത്‌. കഴിഞ്ഞ ഫെബ്രുവരിയിൽ അവിവാഹിതരായ…

Read More

താരപുത്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു ; ഫോട്ടോയും വീഡിയോയും കാണാം

നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണർ ആപ്പായിരുന്നു തരിണി. ഒടുവിൽ കാളിദാസ് വൈകാതെ വിവാഹിതനായേക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. താരത്തിന്റെ വിവാഹനിശ്ചയം നടന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഇത് കൂടുതൽ വ്യക്തമാവുന്നത്. കാളിദാസും കാമുകി തരിണി കലിംഗരായറും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചാണ് നിശ്ചയം നടന്നത്. കാളിദാസും തരിണിയും വേദിയിലൂടെ നടന്ന് വരുന്നതും ശേഷം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നതും വീഡിയോയിൽ…

Read More

നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു

നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. മോഡൽ താരിണി കലിംഗരായറാണ് വധു. ‘ഷി തമിഴ് നക്ഷത്ര പുരസ്കാര’ വേദിയിൽ കാളിദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഷി തമിഴ് നക്ഷത്രം 2023 അവർഡ് വേദിയിൽ താരിണിക്കൊപ്പമാണ് കാളിദാസ് ജയറാം എത്തിയത്. മികച്ച ഫാഷൻ മോഡലിനുളള പുരസ്കാരം തരിണി കലിംഗരായർക്കായിരുന്നു. പുരസ്കാരം നൽകിയതിന് ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിച്ചു. സ്റ്റേജിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധത്തെ കുറിച്ച് അവതാരക ചോദിച്ചു. വിവാഹം കഴിക്കാൻ പോകുന്നുവെന്നായിരുന്നു മറുപടി. കഴിഞ്ഞ വർഷമാണ് താരിണിമായുള്ള പ്രണയം…

Read More

നടി അമല പോൾ വിവാഹിതയാകുന്നു

കൊച്ചി: നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗത് ദേശായി ആണ് ഈ കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ജിപ്സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷന്‍ വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും…

Read More

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ എത്തി സുരേഷ് ഗോപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഇന്നലെ വൈകിട്ട് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു.മകൾ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും, സുരേഷ് ഗോപി നടത്തിയ പദയാത്രയും കൂടികാഴ്ചയിൽ ചർച്ചയായി. മോദിയുമായുള്ള കുടിക്കാഴ്ചയുടെ ഫോട്ടോകൾ സുരേഷ് ഗോപി പങ്കുവച്ചു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസ് ആണ് വരൻ. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യം. ഗായിക കൂടിയാണ്.

Read More

നടൻ നാഗചൈതന്യ വിവാഹിതനാവുന്നു!! വധു ആരെന്നല്ലേ?

തെലുങ്ക് നടന്‍ നാഗ ചൈതന്യ രണ്ടാമതും വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുടെ കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുന്നോട്ടുപോകുകയാണെന്നും ഒരു വ്യവസായ കുടുംബത്തില്‍ നിന്നാണ് വധുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടയിരുന്നു. ഇതിനെതിരേ ശോഭിത പ്രതികരിക്കുകയും ചെയ്തു. 2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ല്‍ ഗോവയില്‍ വച്ച്‌ നടന്ന അത്യാഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നാലുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്തായാലും അടുത്ത ഭാര്യ ശോഭിതയോ അതോ…

Read More

‘ഷോർട് മാര്യേജി’ന് വരനെ ആവശ്യമുണ്ട്; സോഷ്യൽ മീഡിയയിൽ ചർച്ചയായി വിവാഹ പരസ്യം 

വിവാഹത്തെ കുറിച്ച് പലർക്കും പല തരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്. അതിനൊത്തായിരിക്കും അവര്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പരസ്യം നല്‍കുക. ഇപ്പോഴിതാ വ്യത്യസ്തമായൊരു വിവാഹാലോചനയുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു യുവതിയുടെ വിവാഹ പരസ്യം. ‘ഷോര്‍ട് മാര്യേജ്’ എന്ന വാക്കാണ് ഈ പരസ്യം കയറിക്കൊളുത്താനുള്ള കാരണം. മുബൈയിലെ ഒരു സമ്പന്ന കുടുംബത്തിലുളള യുവതിയുടേതാണ് വിവാഹ പരസ്യം. വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് ഷോര്‍ട് മാര്യേജിനായി വരനെ ആവശ്യമുണ്ട് എന്നാണ് പരസ്യവാചകം. വിദ്യാസമ്പന്നയായ യുവതി, 1989ല്‍ ജനനം, അഞ്ചടി ഏഴിഞ്ച് നീളം, മുംബൈയില്‍ സ്വന്തമായി ഹോസ്പിറ്റാലിറ്റി ബിസിനസ് നടത്തുന്നു എന്നിങ്ങനെയാണ്…

Read More

നടൻ വിശാൽ വിവാഹിതനാവുന്നു; വധു മലയാളി താരം

തമിഴ് നടൻ വിശാലും നടി ലക്ഷ്മി മേനോനും വിവാഹിതരാകുന്നുവെന്ന് സൂചനകള്‍. തമിഴ് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ വിശാലും ലക്ഷ്മിയും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ലക്ഷ്മി മേനോൻ തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വിശാലിനൊപ്പം സിനിമ ചെയ്തിരുന്നു. പാണ്ഡ്യനാട് ഇരുവരും ജോഡിയായി അഭിനയിച്ച ഏക സിനിമ. മലയാളിയായ ലക്ഷ്മിയുടെ സ്വദേശം കൊച്ചിയാണ്. ദുബായില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണനും കൊച്ചിയില്‍ നൃത്താദ്ധ്യാപികയായ ഉഷാ മേനോനുമാണ് ലക്ഷ്മിയുടെ മാതാപിതാക്കള്‍. ഗായിക കൂടിയാണ് താരം. ‌ കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട,…

Read More

രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ബോളിവുഡ് നടി

മുംബൈ: അപകീർത്തിക്കേസ് സ്റ്റേ ചെയ്തതും എംപി സ്ഥാനം തിരികെ ലഭിച്ച രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയതും സജീവ ചർച്ചയിലിരിക്കെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്ര അദ്ദേഹത്തെക്കുറിച്ച് നടത്തിയ ഒരു കമന്റ് വൈറലായിരിക്കുകയാണ്. ക്രോണിക് ബാച്ചിലറായ രാഹുലിനെ ചുറ്റിപ്പറ്റി പലപ്പോഴും വിവാഹ ചർച്ചകൾ ഉയരാറുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ഷെർലിൻ ചോപ്രയോടുള്ള പാപ്പരാസികളുടെ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറലായത്. മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്തപ്പോൾ ചോദ്യമുയർന്നത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന തരത്തിലുള്ള ചോദ്യമാണ് ഒരാൾ ചോദിച്ചത്. വിവാഹം കഴിക്കും, എന്തുകൊണ്ട് പറ്റില്ല.…

Read More

ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കണം അപേക്ഷ നൽകി യുവതി

പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് അപേക്ഷ നൽകി യുവതി. സംഭവം ഉദ്യോഗസ്ഥരെയാണ് കുരുക്കിലാക്കിയത്. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് റജിസ്ട്രാർ ഓഫീസുകളിൽ പത്തനാപുരം സ്വദേശിയായ യുവതി അപേക്ഷ നൽകി. സ്പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് റജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം പുനലൂർ സബ് റജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകി.   ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ,…

Read More
Click Here to Follow Us