വിവാഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മ​ത്തി​ല്‍ ഭേദഗതി വരുത്താൻ അനുമതി 

ബെംഗളൂരു: ഹി​ന്ദു വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ മ​ന്ത്രി​സ​ഭ അ​നു​മ​തി.

ഇ​തോ​ടെ വി​വാ​ഹ​ങ്ങ​ള്‍ ഇ​നി ഓ​ണ്‍ലൈ​ന്‍ വ​ഴി എ​ളു​പ്പ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​കു​മെ​ന്ന്​ വി​ധാ​ൻ സൗ​ധ​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു​ശേ​ഷം നി​യ​മ​മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ൽ പറഞ്ഞു.

സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ ല​ളി​ത​മാ​ക്കാ​നാ​ണി​തെ​ന്ന് മ​ന്ത്രി വ്യക്തമാക്കി.

കാ​വേ​രി-2 സോ​ഫ്റ്റ്​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ബാ​പ്പു​ജി സെ​ന്റ​റു​ക​ള്‍ക്കും ഗ്രാ​മ വ​ണ്‍ സെ​ന്റ​റു​ക​ള്‍ക്കും വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടെ​ന്ന് പാ​ട്ടീ​ല്‍ പ​റ​ഞ്ഞു.

  ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

ആ​ധാ​ര്‍ ആ​ധി​കാ​രി​ക​ത ഉ​പ​യോ​ഗി​ച്ച് വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ആ​ധാ​ര്‍ ആ​ധി​കാ​രി​ക​ത ന​ല്‍കാ​ന്‍ ത​യാ​റാ​കാ​ത്ത ആ​ളു​ക​ള്‍ക്ക് ഓ​ഫ്​​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നും തു​ട​രും.

അ​തേ​സ​മ​യം ര​ജി​സ്റ്റ​ര്‍ വി​വാ​ഹ​ങ്ങ​ള്‍ക്ക് പു​തി​യ നി​യ​മം ബാ​ധ​ക​മ​ല്ല.

ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍, സ്റ്റാ​മ്പ് ക​മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍ക്ക് വി​വാ​ഹ ര​ജി​സ്ട്രേ​ഷ​നു​ക​ള്‍ക്കു വേ​ണ്ടി ആ​ധാ​ര്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​ഞ്ഞ മാ​സം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി​യി​രു​ന്നു.

  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ

അ​പേ​ക്ഷ​ക​ള്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ മാ​ത്രം സ​മ​ര്‍പ്പി​ക്കു​ന്ന നി​ല​വി​ലെ സ​മ്പ്ര​ദാ​യ​ത്തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ബാ​പ്പു​ജി, ഗ്രാ​മ വ​ണ്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​മ​ര്‍പ്പി​ക്കാ​നും ദ​മ്പ​തി​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!
[masterslider id="10"]

Related posts

Click Here to Follow Us