ഭക്ഷണത്തിനൊപ്പം മദ്യം കഴിക്കുന്നത് എതിർത്തു; മകനെ അച്ഛൻ കൊലപ്പെടുത്തി

ബെംഗളൂരു : ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യം കഴിക്കുന്നതിനെ എതിർത്ത മകനെ അച്ഛൻ കൊലപ്പെടുത്തി.

കനകപുര സ്വദേശി ഗോവിന്ദരാജു(33)ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഗോവിന്ദരാജുവിന്റെ അച്ഛൻ നാഗരാജു എന്ന വെങ്കട്ടരാജുവിനെ(58) കനകപുര റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്ക് വീട്ടിൽ ചിക്കൻകറിയുണ്ടാക്കിയപ്പോൾ ഇതിനൊപ്പം കഴിക്കാൻ മദ്യം സംഘടിപ്പിക്കാൻ നാഗരാജു ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

ഇതിനെ ഗോവിന്ദരാജു എതിർത്തു.

ഇതിന്റെപേരിൽ അച്ഛനും മകനും തമ്മിൽ സംഘട്ടനമുണ്ടായതായി പോലീസ് പറഞ്ഞു.

തുടർന്ന് നാഗരാജു വീട്ടിൽനിന്ന് ഇറങ്ങിപ്പോയി.

രാത്രി മടങ്ങിവന്നപ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ ഇയാൾ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts