മദ്യലഭ്യതക്കുറവ് മൂലം കഷ്ടപ്പെടുന്നതായി നവകേരള സദസിൽ പരാതി; തീർപ്പുണ്ടാക്കി കേരള സർക്കാർ

പാലക്കാട്: മദ്യ ലഭ്യതയ്ക്കായി നവകേരള സദസിൽ നൽകിയ പരാതിയിൽ തീർപ്പുണ്ടാക്കി കേരള സർക്കാർ.

പാലക്കാട്‌ ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ പരിസരവാസികൾ മദ്യലഭ്യതക്കുറവ് മൂലം കഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട്‌ സ്വദേശി നവകേരള സദസിൽ പരാതി നൽകിയത്.

ഹെഡ് ഓഫീസിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് പാറപിരിവിലുള്ള ഔട്ട്‌ലെറ്റിലെ നിലവിലെ സ്ഥലസൗകര്യം വർധിപ്പിക്കും. കൗണ്ടറുകളുടെ എണ്ണം കൂട്ടാനുള്ള നടപടിയും സ്വീകരിക്കും.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

ഇതിന് പുറമേ, പാറപിരിവിലുള്ള ഔട്ട്‌ലെറ്റിൽ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടർ സംവിധാനവും ഏർപ്പാടാക്കും.

മദ്യ ലഭ്യതയുമായി ബന്ധപ്പെട്ട പാലക്കാട്‌ സ്വദേശിയുടെ പരാതി കേരള സംസ്ഥാന ബിവറേജസ് കോർപറേഷന്റെ ​ഹെഡ് ഓഫീസിലേക്ക് കൈമാറിയതായാണ് ലഭിക്കുന്ന മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിന് പണം; സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us