ബെംഗളൂരുവിൽ നിന്നും വടകരയിലേക്ക് സർവീസ്; സമയം, റൂട്ട് തുടങ്ങിയ വിശദാംശങ്ങൾ അറിയാം 

ബെംഗളൂരു: കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികള്‍ ജീവിക്കുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു.

കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും ദിവസവും ബസ് സർവീസുകള്‍ നടത്തുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ വടകരയില്‍ നിന്നും ബെംഗളൂരുവിലേക്കും തിരികെ ബെംഗളൂരു-വടകര റൂട്ടിലും കെഎസ്‌ആർടിസി ബസ് സവീസ് നടത്തുന്നു.

സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്,സൂപ്പർ ഫാസ്റ്റ് എന്നിങ്ങനെ രണ്ട് ബസുകളാണ് വടകര-ബെംഗളൂരു-വടകര റൂട്ടില്‍ ഓടുന്നത്.

വടകരയില്‍ നിന്നും നാദാപുരം-കല്ലാച്ചി- കുറ്റ്യാടി, തൊട്ടില്‍പ്പാലം റൂട്ടില്‍ മാനന്തവാടി, കാട്ടിക്കുളം, കുട്ട, ഗോണികൊപ്പ, മൈസൂരു വഴിയാണ് ബസ് പോകുക.

വടകരയില്‍ നിന്ന് ബെംഗളൂരുവിൽ നിന്ന് തിരിച്ചുമുള്ള കെഎസ്‌ആർടിസി ബസ് സർവീസുകളുടെ സമയം അറിയാം

വടകര-ബെംഗളൂരു ബസ് റൂട്ട്-

വടകര പുതിയ ബസ്സ്റ്റാൻഡില്‍ നിന്നെടുക്കുന്ന ബസ് ,ഓർക്കാട്ടേരി, നാദാപുരം, കല്ലാച്ചി, കക്കട്ടില്‍, കുറ്റ്യാടി, തൊട്ടില്‍പ്പാലം, നിരവില്‍പ്പുഴ, വെള്ളമുണ്ട, മാനന്തവാടി, കാട്ടിക്കുളം, കുട്ട, ഗോണികൊപ്പ, ഹുൻസൂർ, മൈസൂർ, ശ്രീരംഗപട്ടണ ബൈപാസ്, മണ്ട്യ ബൈപാസ്,മദ്ദൂർ ബൈപാസ്,ചന്നപട്ടണ ബൈപാസ്, രാമനഗര ബൈപാസ്, ബിഡദി, കെങ്കേരി, ദീപാഞ്ജലി നഗർ മെട്രോ സ്റ്റേഷൻ വഴി സാറ്റലൈറ്റ് ബസ് ടെർമിനല്‍ ആണ് സർവീസ്.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

വടകര- ബെംഗളൂരു സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്:

രാത്രി 8.00 മണിക്ക് വടകര പുതിയ ബസ്സ്റ്റാൻഡില്‍ നിന്നെടുക്കുന്ന വടകര- ബെംഗളൂരു സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ് 8 മണിക്കൂർ 50 മിനിറ്റ് യാത്ര ചെയ്ത് പുലർച്ചെ 4.50ന് ബെംഗളൂരുവിൽ നിന്ന് എത്തുന്നു.

450 രൂപയാണ് ടിക്കറ്റ് നിരക്ക്.

08:00 PM വടകര

08:50 PM തൊട്ടില്‍പ്പാലം

10:00 PM മാനന്തവാടി

01:45 AM മൈസൂരു

04:50 AM ബെംഗളൂരു

വടകര- ബെംഗളൂരു സൂപ്പർ ഫാസ്റ്റ്-

വടകരയില്‍ നിന്നും രാത്രി 9.02ന് രണ്ടാമത്തെ ബെംഗളൂരു ബസ് എടുക്കും.

ഇത് സൂപ്പർ ഫാസ്റ്റ് സർവീസാണ്. 8 മണിക്കൂർ 43 മിനിറ്റ് യാത്ര ചെയ്ത് പുലർച്ചെ 5.45 ന് ബെംഗളൂരുവിൽ എത്തുന്നു.

ഇതിനും 450 രൂപയാണ് ടിക്കറ്റ് നിരക്ക്.

  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ

09:02 PM വടകര

09:10 PM നാദാപുരം

10:00 PM തൊട്ടില്‍പ്പാലം

11:30 PM മാനന്തവാടി

02:55 AM മൈസൂരു

05:45 AM ബെംഗളൂരു

ബെംഗളൂരുവിൽ നിന്ന് വടകരയിലേക്കുള്ള സർവീസുകള്‍-

ബെംഗളൂരുവിൽ നിന്ന് വടകരയിലേക്കുള്ള ബസ് സർവീസ് മൈസൂരു, നഞ്ചൻഗോഡ്, ഗുണ്ടല്‍പേട്ട്, സുല്‍ത്താൻ ബത്തേരി, മീനങ്ങാടി, പനമരം, വെള്ളമുണ്ട,നിരവില്‍പ്പുഴ, തൊട്ടില്‍പ്പാലം വഴിയാണ് സർവീസ് വരുന്നത്.

വടകര- ബെംഗളൂരു സൂപ്പർ ഫാസ്റ്റ്-

11:01 AM ബെംഗളൂരു

11:20 AM കെങ്കേരി

11:44 AM ബിഡദി

01:40 PM മൈസൂരു

04:45 PM സുല്‍ത്താൻ ബത്തേരി

06:50 PM തൊട്ടില്‍പ്പാലം

07:10 PM നാദാപുരം

07:50 PM വടകര

ബെംഗളൂരു-വടകര- സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്-

ബെംഗളൂരു സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡില്‍ നിന്നും 9.15ന് എടുക്കുന്ന ബസ് 8 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് പുലർച്ചെ 6.00 മണിക്ക് ബെംഗളൂരുവിൽ എത്തുന്നു.

09:15 PM ബെംഗളൂരു

  ബെംഗളൂരുവിൽ കനത്ത മഴ തുടങ്ങി; നഗരം വീണ്ടും പ്രളയഭീതിയിൽ, കനത്ത ജാഗ്രതാ നിർദ്ദേശം

09:52 PM ബിഡദി

12:30 AM മൈസൂരു

04:15AM മാനന്തവാടി

05:15 AM തൊട്ടില്‍പ്പാലം

06:00 AM വടകര

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts