ബെംഗളൂരുവിനെ നടുക്കി അഡിഗാസ് ഹോട്ടലിന് മുന്നിൽ റോഡിൽ തീഗോളമായി ലോറി

ബെംഗളൂരു: കനകപുര മെയിൻ റോഡിൽ അഡിഗാസ് ഹോട്ടലിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് വൻ തീപിടിത്തം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ ലോറിയുടെ മുൻഭാഗത്തേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ശക്തമായ കൂട്ടിയിടിയെത്തുടർന്ന് ലോറിയുടെ മുൻഭാഗത്തുനിന്ന് വലിയ തോതിൽ പുകയും തീയുമുയർന്നത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അപകടത്തിൽ നിസാര പരിക്കുകളോടെ ലോറി ഡ്രൈവർ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘമാണ് തീ പൂർണ്ണമായും അണച്ചതെന്ന് തലഘട്ടപ്പുര ട്രാഫിക് പോലീസ് അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് കനകപുര റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പോലീസ് വാഹനങ്ങൾ തിരിച്ചുവിടുകയും രക്ഷാപ്രവർത്തനത്തിനു ശേഷം ഗതാഗതം പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു.

അപകടത്തിന്റെ കൃത്യമായ കാരണവും ലോറിക്ക് തീപിടിച്ച സാഹചര്യവും വ്യക്തമാകുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിച്ച് വരികയാണെന്ന് മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts