മകന്റെ മുന്നിൽ വച്ച് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി 

ബെംഗളൂരു: മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിലേക്ക് പോയതിന്റെ വൈരാഗ്യത്തില്‍, മകൻ്റെ കണ്‍മുന്നില്‍ വെച്ച്‌ ഭർത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി.

എച്ച്‌ഡി കോട്ടെ ഹനുമന്ത നഗറിലാണ് ക്രൂര സംഭവം നടന്നത്.

പരിക്കേറ്റ മധുര എന്ന യുവതി ഇപ്പോള്‍ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

എച്ച്‌ഡി കോട്ടെ കെഎസ്‌ആർടിസി ഡിപ്പോയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന മല്ലേഷ് നായക് ആണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

അതേസമയം , അച്ഛൻ അമ്മയെ മർദിക്കാറുണ്ടെന്നും, മുത്തശ്ശി പിതാവിനെ ഇതിനായി പ്രോത്സാഹിപ്പിക്കുമായിരുന്നെന്നും ദമ്പതികളുടെ മകൻ പോലീസിന് മൊഴി നല്‍കി.

വിജയനഗർ ജില്ലയിലെ കുഡ്‌ലിഗി താലൂക്കിലെ ബിബി തണ്ട സ്വദേശിയാണ് മല്ലേഷ് നായക്, എട്ട് വർഷം മുമ്പ് ഇതേ ഗ്രാമത്തിലെ മധുരയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു.

കഴിഞ്ഞ 6-7 വർഷമായി, സ്ത്രീധനത്തിൻ്റെ പേരില്‍ മധുരയെ പീഡിപ്പിക്കുകയും യുവതിയുടെ മാതാപിതാക്കള്‍ തനിക്ക് വീടും സ്ഥലവും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് എല്ലാ ദിവസവും തർക്കിക്കുകയും ചെയ്തു.

കൂടാതെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഇയാള്‍ പറഞ്ഞു പരത്തി.

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

അടുത്തിടെ മധുര ഏതാനും ദിവസത്തേക്ക് മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു.

ഇതില്‍ പ്രകോപിതനായ മല്ലേഷ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

സംഭവത്തില്‍ എച്ച്‌ഡി കോട് പോലീസ് കേസെടുത്ത് ഒളിവില്‍ പോയ മല്ലേഷിനായി തിരച്ചില്‍ നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts