സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: ചിക്കമംഗളൂരുവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാപ്പിത്തോട്ടത്തിലെ കുഴിയിലേക്ക് മറിഞ്ഞ് ബസിലുണ്ടായിരുന്ന ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മുദിഗെരെ താലൂക്കിലെ ഗോനിബിഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം.

ബംഗളുരുവിൽ നിന്ന് ഹൊറനാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ചീക്കനഹള്ളി-കസ്കെബൈലിന് ഇടയിൽ ബേലൂർ മുടിഗെരെ റോഡിന് നടുവിൽ വെച്ച് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാപ്പിത്തോട്ടത്തിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് വീണത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ഈ അവസരത്തിൽ ബസിന്റെ ചില്ലിലൂടെ പുറത്തേക്ക് വീണ സുരേഖ (47) ബസിനടിയിൽപ്പെട്ടു മരിച്ചു.

10 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ബാക്കിയുള്ളവർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.

വീരഭദ്രേശ്വർ എന്ന സ്വകാര്യ ബസിൽ 48 ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

പരിക്കേറ്റവരെ ബേലൂർ ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സ ആവശ്യമുള്ളവരെ  ഹാസനിലേക്ക് റഫർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
[masterslider id="10"]

Related posts