15 ദിവസത്തിനിടെ 20 വീടുകളിൽ കവർച്ച: നഗരത്തിലെ കവർച്ചസംഘത്തെ കുടുക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : നഗരത്തിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിനായി തിരച്ചിൽ. കഴിഞ്ഞ 15 ദിവസത്തിനിടെ നഗരത്തിൽ 20 വീടുകളിലാണ് കവർച്ച നടത്തിയത്.

ആവലഹള്ളി പോലീസ് സ്റ്റേഷൻപരിധിയിൽ വരുന്ന അഞ്ച് ലേഔട്ടുകളിലാണ് കൂടുതൽ കവർച്ച നടന്നത്. ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോയി.

നാലംഗ മോഷണസംഘമാണ് മിക്ക വീടുകളിലും എത്തിയത്. പകൽസമയം ബൈക്കിലെത്തി കൊള്ളയടിക്കേണ്ട വീടുകൾ കണ്ടെത്തിവെക്കും. പൂട്ടിക്കിടക്കുന്ന വീടുകളാണ് സംഘം ശ്രദ്ധിക്കുന്നത്. വീടിന്റെ പരിസരവും ആളുകളുടെ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കും. തുടർന്ന് മടങ്ങിപ്പോയി പുലർച്ചെ ഒന്നിനുശേഷം സംഘം മുഖംമൂടിയണിഞ്ഞ് കാറിലെത്തിയാണ് മോഷണം നടത്തിയത്. വീടിനുപുറത്ത് കാർ പാർക്കുചെയ്തശേഷം ഗേറ്റിന്റെ പൂട്ടും വീടിന്റെ വാതിലും തകർത്താണ് അകത്ത് കയറുന്നത്. വീടുകളിൽ ആളില്ലെന്ന് ഉറപ്പാക്കിയശേഷമാകും ഓപ്പറേഷൻ. ചില വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകളിൽ മോഷണസംഘത്തിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ആവലഹള്ളി പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മോഷണം വ്യാപകമായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts