യശ്വന്തപുര-തിരുവനന്തപുരം ട്രെയിൻ നമ്പർ മാറുന്നു; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : മാർച്ച് മുതൽ യശ്വന്തപുര- തിരുവനന്തപുരം നോർത്ത് പ്രതിവാര തീവണ്ടിയുൾപ്പെടെ വിവിധ തീവണ്ടികളുടെ നമ്പറിൽ മാറ്റംവരുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

മാർച്ച് ആറ്ുമുതൽ യശ്വന്തപുര-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്‌പ്രസ് നമ്പർ 22677 ആയിരുന്നത് 16562 ആകും.

മാർച്ച് ഏഴുമുതൽ തിരുവനന്തപുരം നോർത്ത്- യശ്വന്തപുര പ്രതിവാര എക്സ്പ്രസിന്റെ നമ്പർ 22678 ആയിരുന്നത് 16562 ആകുമെന്നും റെയിൽവേ അറിയിച്ചു. തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പിലും മാറ്റമുണ്ടാകില്ല.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

നമ്പർമാറുന്ന മറ്റു ട്രെയിനുകൾ 

ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ- മൈസൂരു എക്സ്പ്രസ് (12609 ആയിരുന്നത് 16551 ആകും). മാറ്റം മാർച്ച് ഒന്നുമുതൽ.

മൈസൂരു-ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ എക്സ്‌പ്രസ് (12610 ആയിരുന്നത് 16552 ആകും). മാറ്റം മാർച്ച് രണ്ടുമുതൽ

എസ്.എസ്.എസ്. ഹുബ്ബള്ളി- ഡോ. എം.ജി.ആർ. ചെന്നൈ പ്രതിവാര എക്സ്‌പ്രസ് (17312 ആയിരുന്നത് 20680 ആകും). മാറ്റം മാർച്ച് ആറുമുതൽ.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-എസ്.എസ്.എസ്. ഹുബ്ബള്ളി പ്രതിവാര എക്സ്‌പ്രസ് (17311 ആയിരുന്നത് 20679 ആകും). മാറ്റം മാർച്ച് ഏഴുമുതൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts