നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ യുവാവിനെ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി.

ആർടി നഗറിലെ ഹോട്ടൽ മുറിയിൽ ഹസൻ സോഹൈലിനെയാണ് (43) മരിച്ച നിലയിൽ കണ്ടത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നവംബർ 10നാണ് സോഹൈൽ ഇന്ത്യയിൽ എത്തിയത്. ഹോട്ടൽ ബുക്ക്‌ ചെയ്തപ്പോൾ ബുധനാഴ്ച ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ അറിയിച്ചത്.

എന്നാൽ വ്യാഴാഴ്ച വൈകീട്ട് ആയിട്ടും സോഹൈൽ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

ഹോട്ടലിൽ എത്തിയ പോലീസ് സംഘം സ്പെയർ കീ ഉപയോഗിച്ച് മുറി തുറന്നു.

അബോധാവസ്ഥയിൽ കണ്ടെത്തിയ സോഹൈലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ആർടി നഗർ പോലീസ് മാലിദ്വീപ് ഹൈക്കമ്മീഷനെയും ഇമിഗ്രേഷൻ ഓഫീസിനെയും അറിയിച്ചു.

ഇയാളുടെ കുടുംബം വൈകാതെ ബെംഗളൂരുവിലെത്തുമെന്ന് പോലീസ് പറഞ്ഞു. നവംബർ 15ന് മാലിദ്വീപിലേക്ക് മടങ്ങുന്നതിന് മുമ്പ് മധ്യപ്രദേശിലേക്കും മുംബൈയിലേക്കും പോകാനായിരുന്നു സൊഹൈൽ പദ്ധതിയിട്ടിരുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
[masterslider id="10"]

Related posts