ദളിത് വിഭാഗത്തിനുനേരെ നടന്ന അക്രമം: 99 പേർക്കും ജാമ്യം

ബെംഗളൂരു : കൊപ്പാളിലെ മാരകുംഭിയിൽ 2014-ൽ ദളിദ് വിഭാഗത്തിൽ പെട്ടവർക്കുനേരെ ആക്രമണം നടത്തിയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി താത്‌കാലികമായി തടഞ്ഞു.

ഹൈക്കോടതിയുടെ ധാർവാഡ് ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കേസിൽ പ്രതികളായ 101 പേരെ കഴിഞ്ഞ മാസം കൊപ്പാൾ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്.

98 പേർക്ക് ജീവപര്യന്തം തടവിനും മൂന്നു പേർക്ക് അഞ്ചു വർഷം തടവിനുമായിരുന്നു ശിക്ഷ വിധിച്ചത്.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

ശിക്ഷാവിധിക്കെതിരേ 99 പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ശിക്ഷാവിധി തടഞ്ഞ കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതി മഞ്ജുനാഥ് അപ്പീൽ നൽകിയില്ല.

മറ്റൊരു പ്രതി ശിക്ഷാവിധി വന്നതിനു ശേഷം മരിച്ചു.

പ്രദേശത്തെ സിനിമാ തിയേറ്ററിലുണ്ടായ തർക്കം ദളിത് വിഭാഗങ്ങളുടെ വീടുകൾക്കു നേരെ തിരിഞ്ഞാണ് 2014-ൽ അക്രമമുണ്ടായത്. നാല് വീടുകൾക്ക് അക്രമികൾ തീയിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts