മുഡ മുൻ ചെയർമാനെ ഇ.ഡി. ചോദ്യം ചെയ്തു

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ)ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ മുഡ മുൻ ചെയർമാൻ കെ. മാരിഗൗഡയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

ഇ.ഡി. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച ഇ.ഡി.യുടെ ബെംഗളൂരു ശാന്തിനഗറിലെ ഓഫീസിലാണ് മാരിഗൗഡ ഹാജരായത്.

അദ്ദേഹത്തോട് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. സിദ്ധരാമയ്യയുടെ വിശ്വസ്തനായി അറിയപ്പെടുന്ന മാരിഗൗഡ കഴിഞ്ഞമാസം മുഡയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞിരുന്നു.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ആരോഗ്യപരമായ കാരണങ്ങളാൽ രാജിവെക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചത്. കേസിൽ സിദ്ധരാമയ്യക്കെതിരേ അന്വേഷണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജി.

മുഡ കേസുമായി ബന്ധപ്പെട്ട് മുൻ മൈസൂരു ഡെപ്യൂട്ടി കമ്മിഷണറും (ജില്ലാ കളക്ടർ) ഇപ്പോൾ റായ്ചൂരു കോൺഗ്രസ് എം.പി.യുമായ ജി. കുമാർ നായകിനെയും സിദ്ധരാമയ്യയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സി.ടി. കുമാറിനെയും ഇ.ഡി. ചോദ്യംചെയ്തു.

മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസാണ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർക്കെതിരെ ഇ.ഡി. അന്വേഷിക്കുന്നത്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

അന്വേഷണത്തിന്റെ ഭാഗമായി മൈസൂരുവിലെ മുഡ ഓഫീസിലുൾപ്പെടെ ഇ.ഡി. പരിശോധന നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts