കുടിവെള്ളത്തിന് ഹരിതസെസ് ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : കർണാടകത്തിൽ കുടിവെള്ള ബില്ലിൽ ഹരിതസെസ് ഏർപ്പെടുത്താൻപോകുന്നെന്ന റിപ്പോർട്ടുകൾ തള്ളി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

അത്തരമൊരു പദ്ധതി സർക്കാരിനുമുൻപിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും പിന്നിൽ ബി.ജെ.പി.യാണെന്നും ശിവകുമാർ ആരോപിച്ചു.

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഫണ്ടുകണ്ടെത്താനായി സംസ്ഥാനത്തെ ടൗണുകളിലും നഗരങ്ങളിലും കുടിവെള്ള ബില്ലിൽ രണ്ടുരൂപമുതൽ മൂന്നുരൂപവരെ ഹരിതസെസ് ഏർപ്പെടുത്താൻ വനംവകുപ്പ് ആലോചിക്കുന്നതായാണ് റിപ്പോർട്ട് പുറത്തുവന്നത്.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

ഇതുസംബന്ധിച്ച് പദ്ധതിരേഖ സമർപ്പിക്കാൻ വനംമന്ത്രി ഈശ്വർ ഖാൻഡ്രെ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയെന്നുള്ള വിവരവും പുറത്തുവന്നിരുന്നു.

നിരക്ക് കൂട്ടുന്നത് പ്രതിഷേധം ഉണ്ടാക്കുമെന്ന് കണ്ടാണ് വ്യാഴാഴ്ച ഉപമുഖ്യന്ത്രി വിഷയം തള്ളിയതെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts