ഉഡുപ്പി കോളേജിൽ സി.ഐ.ഡി സംഘം അന്വേഷണത്തിനായി എത്തി 

ബെംഗളൂരു: ഉഡുപ്പിയിലെ സ്വകാര്യ പാരാമെഡിക്കൽ കോളജിന്റെ ശുചിമുറിയിൽ മൊബൈൽ കാമറ വെച്ച്‌ മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പി അഞ്ജുമാല നായകിന്റെ നേതൃത്വത്തിൽ എസ്.ഐ.ഡി സംഘം ഉടുപ്പിയിലെത്തി.

കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് തിങ്കളാഴ്ച സർക്കാർ ഉത്തരവിട്ടതിനെ തുടർന്നാണിത്.

സംഘം ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹക്കായ് അക്ഷയ് മച്ചിന്ദ്രയെ സന്ദർശിച്ചശേഷം കുന്താപുരം ഡിവൈ.എസ്.പി ബെള്ളിയപ്പയിൽനിന്ന് കേസിന്റെ ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ ശേഖരിച്ചു.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

അടുത്ത ദിവസങ്ങളിൽ കോളജ് അധികൃതർ, കുറ്റാരോപിതരായ വിദ്യാർഥികൾ, ഇരയായ വിദ്യാർഥിനി, മറ്റ് വിദ്യാർഥികൾ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും.

കഴിഞ്ഞ മാസം 18നാണ് പാരാമെടിക്കൽ കോളേജിൽ വിവാദ സംഭവം നടന്നത്.

ഇരയായ വിദ്യാർത്ഥിനി ഉഡുപ്പി ജില്ല കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട പൊലീസിനോ കോളേജ് അധികൃതർക്കോ വനിത കമ്മീഷനുകൾക്കോ ​​പരാതി നൽകിയിട്ടില്ല.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

അതേസമയം, പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണം സർക്കാർ സി.ഐ.ഡിക്ക് കൈമാറിയതെന്ന് ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണ ആരോപിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts