നടൻ വിശാൽ വിവാഹിതനാവുന്നു; വധു മലയാളി താരം

തമിഴ് നടൻ വിശാലും നടി ലക്ഷ്മി മേനോനും വിവാഹിതരാകുന്നുവെന്ന് സൂചനകള്‍.

തമിഴ് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

എന്നാല്‍ വിശാലും ലക്ഷ്മിയും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ലക്ഷ്മി മേനോൻ തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വിശാലിനൊപ്പം സിനിമ ചെയ്തിരുന്നു.

പാണ്ഡ്യനാട് ഇരുവരും ജോഡിയായി അഭിനയിച്ച ഏക സിനിമ.

മലയാളിയായ ലക്ഷ്മിയുടെ സ്വദേശം കൊച്ചിയാണ്.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ദുബായില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണനും കൊച്ചിയില്‍ നൃത്താദ്ധ്യാപികയായ ഉഷാ മേനോനുമാണ് ലക്ഷ്മിയുടെ മാതാപിതാക്കള്‍. ഗായിക കൂടിയാണ് താരം. ‌

കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്ബന്‍, റെക്കൈ, വേതാളം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി മേനോന്‍.

മലയാളത്തില്‍ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

അജിത്തിന്റെ വേതാളം സിനിമയ്‌ക്ക് ശേഷം താരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

നിലവില്‍ വീണ്ടും സിനിമയില്‍ സജീവമായ താരം ഭോല ശങ്കര്‍, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts