വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തിയെന്ന പരാതി കോടതി റദ്ദാക്കി

ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി റദ്ദാക്കിയതോടെ കോടതി നടപടി.

ആറ് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നാരോപിച്ച് യുവാവിനെതിരെ യുവതി രണ്ട് ക്രിമിനൽ കേസുകൾ നൽകിയിരുന്നു.

കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾക്കും നിയമസാധ്യതയില്ലെന്ന് വ്യക്തമാക്കി കേസ് തള്ളിയത്.

നിയമത്തിന്റെ ദുരുപയോഗമാണ് കോടതി ഈ പരാതിയെ വിലയിരുത്തിയത് .

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കണ്ടുമുട്ടിയ ശേഷം പരാതിക്കാരിയും യുവാവും പരസ്പര സമ്മതത്തോടെ ആറു വർഷമായി ലൈംഗിക ബന്ധം പുലർത്തി.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

2019 ഡിസംബർ 27 മുതൽ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു.

യുവതി ഇതേത്തുടർന്നാണ് യുവാവിനെതിരെ കേസ് നൽകിയത്.

അതേസമയം 6 വർഷത്തെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം അടുപ്പം ഇല്ലാതാകുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം നാഗപ്രസന്നയാണ് പരാതി റദ്ദാക്കിയത്.

പരാതിക്കാരി 2013ൽ ഫെയ്‌സ്ബുക്ക് വഴിയാണ് യുവാവുമായി സൗഹൃദത്തിലായത്.

യുവതിയെ ഇയാൾ പതിവായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നു.

തുടർന്ന് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതിയുടെ വാദം.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

പിന്നീട് വാഗ്ദാനം ലംഘിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം, സമ്പന്നരുമായി ചങ്ങാത്തം കൂടുന്നതും പണം തട്ടുന്നതും യുവതിയുടെ പതിവാണെന്ന് യുവാവ് കോടതിയിൽ പറഞ്ഞു.

യുവതിക്ക് നേരത്തെ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധമുണ്ടായിരുന്നെന്നും ഇയാൾക്കെതിരെ സമാനമായ കേസ് രജിസ്റ്റർ ചെയ്തതായും ഇയാൾ കോടതിയെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
[masterslider id="10"]

Related posts