42-കാരി കൃഷിയിടത്തിൽ കൊല്ലപ്പെട്ടത് പുലിയുടെ ആക്രമണത്തിലെന്ന് റിപ്പോർട്ട്‌

ബെംഗളൂരു : ശിവമോഗയിൽ 42-കാരി കൃഷിയിടത്തിൽ കൊല്ലപ്പെട്ടത് പുലിയുടെ ആക്രമണത്തിലെന്ന് സംശയം.

ബിക്കോനഹള്ളി സ്വദേശി യശോദാമ്മയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ പോയ യശോദാമ്മ വൈകീട്ടായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയപ്പോൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴുത്തിനും പുറത്തും മാരകമായ മുറിവുകളേറ്റ നിലയിലായിരുന്നു മൃതദേഹം.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

മുറിവുകൾ കണ്ടിട്ട് പുലി ആക്രമിച്ചതാണെന്നാണ് സൂചനയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പുലിയുടെ ആക്രമണമുണ്ടായതായി സംശയമുയർന്നതോടെ ബിക്കോനഹള്ളി ഗ്രാമവാസികൾ ഭീതിയിലായി.

വന്യമൃഗങ്ങളുടെ ശല്യം തടയാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts