സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (എസ്.കെ.കെ.എസ്) ആവലഹള്ളി സോണിൻ്റെ ആഭിമുഖ്യത്തിൽ സുവർണ്ണ പ്രതിഭാസംഗമ മേളം സംഘടിപ്പിച്ചു. പുതുതലമുറയിൽ സാംസ്കാരിക മൂല്യങ്ങൾ വളർത്തുന്നതിനും കലാ-സാഹിത്യ രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തിയ മേളയിൽ ഓൺലൈൻ കവിതാ രചനാ മത്സരവും നൃത്ത മത്സരവുമാണ് അരങ്ങേറിയത്. വിവിധ പ്രായവിഭാഗങ്ങളിലായി നിരവധി മത്സരാർത്ഥികൾ മാറ്റുരച്ച മത്സരങ്ങളിൽ വിദഗ്ധരടങ്ങിയ ജൂറി പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു.

ആവലഹള്ളി സോൺ ചെയർപേഴ്സൺ ഷീബ ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫിനാൻസ് കൺവീനർ സ്വാഗതം ആശംസിച്ചു. എസ്.കെ.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു കെ.ജെ., സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, ജില്ലാ പ്രസിഡൻ്റ് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ.എസ്, ജില്ലാ ട്രഷറർ ഫ്രാൻസിസ് പി.സി., സ്ഥാപക അംഗം രാജൻ ജേക്കബ്, സാഹിത്യ സാംസ്കാരിക പ്രവർത്തകരായ ശാന്തൻ ഇലപ്പുളളിൽ, ഡോ. ദീപ വി.കെ, സുദേവൻ പുത്തൻച്ചിറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ ബൈജു കെ.ജെ, സന്തോഷ് തൈക്കാട്ടിൽ, രാജൻ ജേക്കബ് എന്നിവർ സംസാരിച്ചു.

  ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

സോൺ കൺവീനർ ബിപിൻ വി.കെ., വൈസ് ചെയർമാൻ സജീഷ്, ജോയിന്റ് കൺവീനർമാരായ ഹരിദാസൻ, സന്തോഷ്, ബോർഡ് അംഗങ്ങളായ ഷാജി വി.കെ., മുരളി എം. എന്നിവരും യോഗത്തിൽ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും അവിന ബിപിൻ നന്ദി രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
[masterslider id="10"]

Related posts