സൈറണ്‍ അടിച്ചാൽ സുവര്‍ണ വിധാന്‍ സൗധയ്ക്ക് സമീപമാമുള്ള ഈ ഗ്രാമത്തിൽ സ്‌ക്രീനിനോട് നോ പറയും ആളുകൾ; ശേഷം 2 മണിക്കൂര്‍ പഠനത്തിനും സൗഹൃദത്തിനും

ബെംഗളുരു: രാത്രി 7 ന് സൈറണ്‍ മുഴങ്ങുമ്പോള്‍ ബെള ഗാവിയിലെ ഹലഗ ഗ്രാമത്തില്‍ ടിവി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ ഓഫാക്കും.

തുടര്‍ന്നുള്ള 2 മണിക്കൂര്‍ ഇവിടെ കുട്ടികള്‍ക്ക് പഠിക്കാനും മുതിര്‍ന്നവര്‍ക്ക് കുടുംബത്തോടും അയല്‍വാസികളോടും സംസാരി ക്കാനുമുള്ള സമയമാണ്.

കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും കുടുംബാംഗങ്ങളും അയല്‍ക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ലക്ഷ്യമിട്ടാണ് പഞ്ചായത്തിന്റെ സഹായത്തോടെ ഇങ്ങനൊരു ആശയം നടപ്പാക്കിയത്.

  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

പഞ്ചായത്ത് ഓഫിസിലാണ് സൈറണ്‍. ദിവസവും രാത്രി 7ന് സൈറണ്‍ മുഴക്കും. പിന്നെ 2 മണിക്കൂര്‍ ‘നോ സ്‌ക്രീന്‍’ പീരിഡാണ്. 9ന് വീണ്ടും സൈറണ്‍ മുഴങ്ങുമ്പോള്‍ മൊബൈല്‍ ഫോണും ടിവിയുമെല്ലാം ഉപയോഗിക്കാം.

അടിയന്തരഘട്ടത്തിലല്ലാതെ ആരും ഇവിടെ ഈ സമയം മൊബൈല്‍ ഉപയോഗിക്കാറില്ല. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമത്തില്‍ ഇതു നടപ്പാക്കുന്നത്.

ബെളഗാവി നഗരപ്രാന്ത ത്തില്‍ സുവര്‍ണ വിധാന്‍ സൗധയ്ക്ക് സമീപമാണ് ഗ്രാമം. ഏകദേശം 12000 ആളുകളുണ്ട്. മൊബൈലും ടിവിയും അമിതമായി ഉപയോഗിക്കുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതിനാലാണ് ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
[masterslider id="10"]

Related posts