ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; പദ്ധതി നീക്കത്തിനു തിരിച്ചടിയായി ചെലവ്

ബെംഗളൂരു: ഹെബ്ബാള്‍ സില്‍ക്ക് ബോര്‍ഡ് തുരങ്കപാതയ്ക്കുള്ള കരാറില്‍ ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ അദാനി ഗ്രൂപ്പിന്റേതാണെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച തുകയെക്കാള്‍ വളരെ കൂടുതലായതു വെല്ലുവിളിയാകുന്നു. 16.75 കിലോമീറ്റര്‍ പാതയ്ക്കു സര്‍ക്കാര്‍ ആകെ 17,698 കോടി രൂപ ചെലവ് കണക്കാക്കിയപ്പോള്‍ അദാനി ഗ്രൂപ്പിന്റെ ക്വട്ടേഷന്‍ 22,267 കോടി രൂപയാണ്. അന്തിമ തീരുമാനത്തിന് കരാര്‍ സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്‌തേക്കും.

ചെലവ് കൂടുന്നതു പദ്ധതി നീക്കത്തിനു തിരിച്ചടിയാകും എസ്റ്റീം മാള്‍ ജംക്ഷന്‍ മു തല്‍ ശേഷാദ്രി റോഡ് വരെയും ശേഷാദി റോഡ് മുതല്‍ സില്‍ക്ക് ബോര്‍ഡ് ജംക്ഷന്‍ വരെയുമായി 2 പാക്കേജുകളായാണ് കരാര്‍ വിളിച്ചത്. അദാനി ഗ്രൂപ്പിന്റെ ക്വട്ടേഷനില്‍ ആദ്യത്തെ പാക്കേജിനു സര്‍ക്കാര്‍ നിശ്ചയിച്ചതിനെക്കാള്‍ ഏകദേശം 24 ശതമാനവും രണ്ടാമത്തേതിന് 28 ശതമാ നവും ചെലവ് കൂടുതലാണ്.

  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

പദ്ധതിക്കു ജൂലൈയിലാണു ബെംഗളുരു സ്മാര്‍ട്ട് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് (ബിസ്‌മൈല്‍) കരാര്‍ വിളിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള വിശ്വ സമുദ്ര എന്‍ജിനീയറിങ്ങാണ് കരാറില്‍ രണ്ടാം സ്ഥാനത്തുള്ളത്. തുരങ്കപാത പദ്ധതിക്ക് മുന്‍ കൂര്‍ പരിസ്ഥിതി അനുമതി ആ ശ്യമില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. വന്‍കിട സംസ്ഥാന, ദേശീയ പാത പദ്ധതികളുടെ ഭാഗമാകു മ്പോള്‍ മാത്രമേ ഇത്തരം പ്രവ ത്തികള്‍ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ നിയമങ്ങളുടെ പരിധിയില്‍ വരുവെന്നും വ്യകമാക്കി.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

തുരങ്കപാത നിര്‍മിക്കാന ള്ള സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യംചെയ്ത് ബെംഗളൂരു പ്രജാ വേദികെയുടെ നേതൃത്വ ത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts