തൊടുപുഴ: അതിശൈത്യം തുടരുന്ന ഇടുക്കി മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ. മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയാണ് ലച്ച്മി എസ്റ്റേറ്റിലെ താപനില താഴ്ന്നത്. മൂന്നാര്‍ ടീ എസ്റ്റേറ്റിലെ ഉള്‍പ്രദേശങ്ങളില്‍ മാത്രമാണ് ഇത്രയും കുറഞ്ഞ തണുപ്പ്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇത്രയും കഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. മൂന്നാറില്‍ തണുപ്പ് വര്‍ധിച്ചതായുള്ള വാര്‍ത്തകള്‍ വന്നതോടെ സഞ്ചാരികളുടെ ഒഴുക്കും കൂടിയിരിക്കുകയാണ്. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷമായി. കഴിഞ്ഞ ദിവസം അടിമാലി വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
Read MoreDay: 23 December 2025
ആശുപത്രി കിടക്കയിൽ ശ്വാസം കിട്ടാതെ പിടഞ്ഞ രോഗിക്ക് ക്രൂരമർദനം
ഹിമാചൽ പ്രദേശിലെ പ്രമുഖ ആശുപത്രിയായ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലാണ് രോഗിക്ക് നേരെ ക്രൂരത അരങ്ങേറിയത്. ചികിത്സയ്ക്കെത്തിയ രോഗിയും ഡോക്ടറും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഡോക്ടർ രോഗിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അർജുൻ പൻവാർ എന്ന രോഗിയാണ് ഡോക്ടർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ശ്വാസകോശ പരിശോധനയ്ക്ക് ശേഷം ശ്വസിക്കാൻ പ്രയാസം നേരിട്ട അർജുൻ മറ്റൊരു വാർഡിലെ കിടക്കയിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ ശ്വാസ തടസ്സം നേരിട്ടപ്പോൾ അതുവഴി വന്ന ഡോക്ടറോട് ഓക്സിജൻ ആവശ്യപ്പെട്ടു. അപ്പോൾ ഏത് വാർഡിലാണ് അഡ്മിറ്റായത് എന്ന് ചോദിച്ച്…
Read Moreകാഴ്ചപരിമിതിയുള്ള യുവതിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്
മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ചപരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് പരസ്യമായി അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നു. ബിജെപി ജില്ലാ ഭാരവാഹി അഞ്ജു ഭാർഗവയാണ് യുവതിക്കെതിരെ ക്രൂരമായ പരാമർശങ്ങൾ നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡിസംബർ 20ന് ജബൽപൂരിലെ ഗോരഖ്പൂരിലുള്ള പള്ളിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഹിന്ദു സംഘടനകളും ബിജെപി പ്രവർത്തകരും അവിടെ പ്രതിഷേധിച്ചിരുന്നു. പള്ളിക്കുള്ളിൽ കുട്ടികളും ഭിന്നശേഷിക്കാരിയായ യുവതിയും ഇരിക്കുന്നത് കണ്ട അഞ്ജു ഭാർഗവ അവരോട് തർക്കത്തിൽ…
Read Moreനടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ച് ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ…
Read Moreമഞ്ജുവാര്യരും ദിലീപും തമ്മിൽ വേർപിരിയാൻ കാരണം കാവ്യാ മാധവനുമായി നടന്ന ചാറ്റിങ്ങ്; തുറന്ന് പറഞ്ഞ് ടി ബി മിനി
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയില്‍ പറയുകയാണെന്നും എന്നാല്‍ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങള്‍ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തല്‍. ‘എട്ടാം പ്രതിയുടെ മോട്ടീവ് എന്നത് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞതാണ്. അതിന് നിരവധി സാക്ഷികളെ ഞങ്ങള്‍ ഹാജരാക്കിയുണ്ട്.…
Read Moreദുരഭിമാനം: ഗര്‍ഭിണിയെ വെട്ടിക്കൊന്ന് അച്ഛന്‍
ബെംഗളുരു: ദലിത് യുവാവിനെ വിവാഹം ചെയ്ത മകളെ വെട്ടി ക്കൊലപ്പെടുത്തിയതിനു പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഹുബ്ബള്ളി ബൈലഗളി ഇനാം വീരാപൂരില്‍ നിന്നുള്ള മാന്യ വി വേകാനന്ദ ദൊഡ്ഡമണി (19)യാണ് മരിച്ചത്. ഭര്‍ത്താവ് വിവേകാ നന്ദിനും ഇയാളുടെ മാതാപിതാക്കള്‍ക്കും പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പി കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു മാറിത്താമസിച്ച ദമ്പതികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മടങ്ങി യെത്തിയപ്പോഴാണു ആക്രമിക്കപ്പെട്ടത്. യുവതി ഗര്‍ഭിണിയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ദുരഭി മാനക്കൊലപാതകത്തിന് 8 പേര്‍ ക്കെതിരെ കേസെടുത്ത പൊലീസ് മറ്റു പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഡിഗ്രി വിദ്യാര്‍ഥികളായിരിക്കെ മേയിലാണ്…
Read Moreക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; 21 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്
ബെംഗളുരു: ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ 21 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി. ഫോര്‍ത്ത് ബ്ലോക്ക് കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനത്തിനെതിരെ ബെംഗളൂരു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത സാമ്പത്തികത്തട്ടിപ്പു കേസിലെ കള്ളപ്പണ ഇടപാടുകളാണ് ഇ. ഡി അന്വേഷിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം വഴി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് വിദേശികളെ ഉള്‍പ്പെടെ കബളിപ്പിച്ചെന്നാണ് കേസ്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കു വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് സമു ഹമാധ്യമങ്ങളിലൂടെ വലിയ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുക നിക്ഷേപി…
Read Moreതുടക്കത്തിൽ ഇതിന്റെ ലക്ഷണങ്ങൾ അറിയില്ലെങ്കിലും ചില്ലറക്കാരല്ല ഈ രോഗങ്ങൾ
പല രോഗങ്ങളും നിശബ്ദമായി ശരീരത്തെ ആക്രമിക്കുകയും തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതിരിക്കുകയും ചെയ്യും. അതാകട്ടെ ഗുരുതരമാകാനുള്ള സാധ്യതയും ഏറെയാണ്. അത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള തയ്യാറെടുപ്പുകൾ കൂടി ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതുണ്ട്. ഹൃദയം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ് തുടങ്ങിയ പ്രധാന അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണ് ഇവയിൽ പല രോഗങ്ങളും. ചിട്ടയായ ജീവിത ശൈലി, പതിവ് പരിശോധനകൾ, എന്നിവയിലൂടെ വേണം ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ. ഫാറ്റിലിവർ കരളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ട് വരുന്ന ഫാറ്റിലിവർ. തുടക്കത്തില്‍ വലിയ ലക്ഷണങ്ങള്‍ ഒന്നും കണിക്കാത്തതിനാൽ തിരിച്ചറിഞ്ഞെന്ന് വരില്ല. പതിവായ ആരോഗ്യ…
Read Moreസർക്കാർ സ്കൂൾ കുട്ടികൾക്ക് സന്തോഷവാർത്ത; പാഠപുസ്തകങ്ങൾക്കൊപ്പം നോട്ട്ബുക്കുകളും ഇനി സൗജന്യം
ബെംഗളൂരു: സർക്കാർ സ്കൂൾ കുട്ടികൾക്കും പിയുസി വിദ്യാർത്ഥികൾക്കും സൗജന്യ നോട്ട്ബുക്കുകൾ നൽകും. അടുത്ത വർഷം മുതൽ സർക്കാർ സ്കൂൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾക്കൊപ്പം സൗജന്യ നോട്ട്ബുക്കുകളും ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. 90% ദരിദ്രരായ കുട്ടികളും സർക്കാർ സ്കൂളുകളിലും കോളേജുകളിലുമാണ് പഠിക്കുന്നത്. പ്രീ-യൂണിവേഴ്സിറ്റി കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങൾ ലഭിക്കാത്തതിനാൽ, വർഷങ്ങളായി നോട്ട്ബുക്കുകൾക്കൊപ്പം പാഠപുസ്തകങ്ങളും വാങ്ങി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. എന്നാൽ ഇപ്പോൾ സർക്കാർ സ്കൂൾ കുട്ടികൾക്കും പിയുസി വിദ്യാർത്ഥികൾക്കും 6 നോട്ട്ബുക്കുകൾ സൗജന്യമായി നൽകാൻ സർക്കാർ തീരുമാനിച്ചു. സർക്കാരിന്റെ ഈ പുതിയ തീരുമാനത്തെക്കുറിച്ച് സംസാരിച്ച…
Read Moreബെംഗളൂരുവില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ പ്രതിരോധ ഉദ്യോഗസ്ഥയുടെ ബാഗില്‍നിന്ന് പണം കവര്‍ന്നു
ബെംഗളുരു: ബെംഗളൂരുവില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് സെക്യൂരിറ്റി ഗാര്‍ഡ് പണം കവര്‍ന്നതായി പരാതി. കഴിഞ്ഞ ദിവസം ടസ്‌കര്‍ ടൗണിലെ ജൂത കമ്യൂണിറ്റി സെന്റര്‍ സന്ദര്‍ശിക്കാനെത്തിയ പ്പോഴായിരുന്നു സംഭവം. ഇരുപതംഗ സംഘത്തോടൊപ്പമെത്തിയ ഉദ്യോഗസ്ഥയുടെ ലഗേജ് സെന്ററിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നതിനിടെയാണ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ 2000 രൂപ കവര്‍ന്നത്. സെന്ററിന്റെ മാനേജര്‍ ജീവന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
Read More