കോൺഗ്രസ്‌ ‘രാമ’ എന്ന പേരിനെ വെറുക്കുന്നു; എതിർപ്പുമായി ബിജെപി 

ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് ജില്ലയായി പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ബിജെപി, ജെഡിഎസ് നേതാക്കള്‍ ശക്തമായി രംഗത്ത്.

നിയമസഭയിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ ആര്‍.അശോക കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രീണന രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ചു.

കോണ്‍ഗ്രസ് രാമനഗരയിലെ ”രാമ” എന്ന നാമത്തെ വെറുക്കുന്നതുപോലെ തോന്നുന്നു, ഇതാണ് ഈ നിര്‍ദ്ദേശം കൊണ്ടുവരാന്‍ അവരെ പ്രേരിപ്പിച്ചത്, ആര്‍.അശോകന്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കവും ഇതിനു പിന്നില്‍ ഉണ്ടാകാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രാന്‍ഡ് ബെംഗളൂരു എന്ന പേരില്‍ ബെംഗളൂരുവിലെ ജനങ്ങളെ അവര്‍ ഇതിനകം വഞ്ചിച്ചുകഴിഞ്ഞു, ഇപ്പോള്‍ രാമനഗരയുടെ പേരുമാറ്റത്തിലൂടെ അവര്‍ ആ ജില്ലയിലെ ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

  കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബിരുദ വിദ്യാർത്ഥി മരിച്ചു: 45 യാത്രക്കാർക്ക് പരിക്ക് 

2007ല്‍ ബിജെപി-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ കാലത്താണ് രാമനഗര ജില്ല രൂപീകരിച്ചതെന്നും അശോക പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന് ഇരുപാര്‍ട്ടികളോടും പ്രതികാരം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാമനഗര ജില്ലയുടെ പേര് മാറ്റുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആശയമാണോയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഡ വഴി ഭൂമി തട്ടിയെടുത്ത ശേഷം രാമനഗര ജില്ലയിലെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണോയെന്നും അശോക ചോദിച്ചു.

കോണ്‍ഗ്രസ് രാമനഗരയെ എന്നും അവഗണിച്ചുവെന്നും ജില്ലയുടെ പേര് മാറ്റാന്‍ ശ്രമിക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന് വേണ്ടിയാണെന്നും,അവര്‍ ജില്ലയെ രാഷ്‌ട്രീയ പ്രാതിനിധ്യത്തിനായി മാത്രം ഉപയോഗിച്ചു, ഒന്നും ചെയ്തിട്ടില്ലെന്നും ബിജെപി സര്‍ക്കാരില്‍ ജില്ലാ ചുമതലയുള്ള മന്ത്രിയായിരുന്ന മുന്‍ ഉപമുഖ്യമന്ത്രി ഡോ സിഎന്‍ അശ്വത് നാരായണന്‍ പറഞ്ഞു.

  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്

ജെഡിഎസ് യുവജന വിഭാഗം പ്രസിഡന്റ് നിഖില്‍ കുമാരസ്വാമിയും രാമനഗരയുടെ പേര് മാറ്റത്തിനെതിരെ രംഗത്ത് വന്നു.

കോണ്‍ഗ്രസിന്റെ നീക്കത്തില്‍ പ്രീണന രാഷ്‌ട്രീയമുണ്ടെന്ന് നിഖില്‍ കുമാരസ്വാമി ആരോപിച്ചു.

ഈ സ്ഥലവും അതിന്റെ പേരും അതിന്റേതായ പ്രത്യേകത കൊണ്ട് പ്രധാനമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us