ആശുപത്രിയിൽ എത്തിയ രോഗിയ്ക്ക് യൂറിന്‍ ബാഗിന് പകരം സ്‌പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം

പാട്‌ന: ട്രെയിനില്‍ നിന്ന് വീണ് അബോധവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് യൂറിന്‍ ബാഗിന് പകരം സ്‌പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം.

ബീഹാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് രോഗിയായ മധ്യവയസ്‌ക്കനെ എത്തിച്ചത്.

പരിശോധനകള്‍ക്ക് ശേഷം രോഗിക്ക് യൂറിന്‍ ബാഗ് ഘടിപ്പിക്കാനും മരുന്നുകള്‍ നല്‍കാനും ഡോക്ടര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് യൂറിന്‍ ബാഗ് ലഭ്യമല്ലാത്തത് കൊണ്ട് ജീവനക്കാരന്‍ സ്‌പ്രൈറ്റിന്റെ കുപ്പി ഘടിപ്പിക്കുകയായിരുന്നെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

വിവരം ആശുപത്രി മാനേജറെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല.

തുടര്‍ന്ന് ചൊവാഴ്ച രാവിലെ യൂറിന്‍ ബാഗ് എത്തിച്ച ശേഷമാണ് സ്‌പ്രൈറ്റ് കുപ്പി മാറ്റിയതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.

ആശുപത്രിയില്‍ അടിയന്തരസാഹചര്യങ്ങളില്‍ നല്‍കേണ്ട മരുന്നുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

യൂറിന്‍ ബാഗ് അടക്കമുള്ള അവശ്യവസ്തുകള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്ന വിവരം അറിഞ്ഞില്ലെന്നാണ് മാനേജറായ രമേശ് കുമാര്‍ പാണ്ഡേയുടെ വിശദീകരണം.

വിവരം അറിഞ്ഞ ഉടന്‍ തന്നെ അത്യാവശ്യ സംവിധാനങ്ങളെല്ലാം ആശുപത്രിയില്‍ ഒരുക്കിയെന്ന് രമേശ് പാണ്ഡേ പറഞ്ഞു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്തിയ നടപടി സ്വീകരിക്കുമെന്നും രമേശ് പറഞ്ഞു.

രോഗിയുടെ ജീവന്‍ തന്നെ അപകടവാസ്ഥയിലാക്കിയ ആശുപത്രി ജീവനക്കാരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

ബിഹാറിലെ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥയാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന് സോഷ്യല്‍മീഡിയ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts