അഭിഭാഷക സമ്മേളനത്തിൽ നിന്നും ഡി.കെ ശിവകുമാറിനെ ഒഴിവാക്കി

ബെംഗളൂരു : കർണാടക ബാർ കൗൺസിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല അഭിഭാഷക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിൽ നിന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഒഴിവാക്കി.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ പങ്കെടുക്കുന്ന ചടങ്ങിൽ, ഇവരുമായി വേദിപങ്കിടുന്നതിൽ എതിർപ്പുയർന്നതാണ് കാരണം.

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലുള്ള കേസുകളിൽ ഉൾപ്പെട്ട ഡി.കെ. ശിവകുമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെതിരേ ബി.ജെ.പി. എം.എൽ.എ.യും മുൻമന്ത്രിയുമായ എസ്. സുരേഷ് കുമാർ പരാതിയുണ്ടായിരുന്നു.

  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്

ഹൈക്കോടതി രജിസ്ട്രാർക്ക് പരാതിയുംനൽകി. അതനുസരിച്ച് പരിപാടിയുടെ ക്ഷണക്കത്തിൽനിന്ന് ശിവകുമാറിന്റെ പേര് ബാർ അസോസിയേഷൻ നീക്കുകയായിരുന്നു.

പത്താമത് സംസ്ഥാന അഭിഭാഷക സമ്മേളനം ഓഗസ്റ്റ് 12-ന് മൈസൂരുവിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ഹൈക്കോടതി ജഡ്ജി പ്രസന്ന ബി. വരാലെ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സമ്മേളനത്തിന്റെ ഉദ്ഘാടകൻ.

  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസാണ് ഡി.കെ. ശിവകുമാറിനെതിരേ കോടതികളുടെ പരിഗണനയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍
[masterslider id="10"]

Related posts

Click Here to Follow Us