സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ ഡി.ജി.പി. തസ്തിക സൃഷ്ടിക്കുന്നു; പോലീസ് തലപ്പത്ത് ഇത്തരമൊരു നിയമനം രാജ്യത്ത് ആദ്യമായി

ബെംഗളൂരു : സൈബർ കേസുകൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം ഡി.ജി.പി.യുടെ ചുമതലയിലാക്കാനൊരുങ്ങി കർണാടക ആഭ്യന്തരവകുപ്പ്.

രാജ്യത്ത് ആദ്യമായാണ് പോലീസ് തലപ്പത്ത് ഇത്തരമൊരു നിയമനം. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്.

ഇതിനായി ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ പദ്ധതി അംഗീകാരത്തിനായി അടുത്ത ദിവസം ധനകാര്യ വകുപ്പിന് സമർപ്പിക്കും.

തുടർന്ന് പുതിയ ഡി.ജി.പി. യുടെ തസ്തിക സൃഷ്ടിക്കും. ഇതോടെ കർണാടകത്തിൽ പോലീസ് മേധാവി ഉൾപ്പെടെ ഡി.ജി.പി. മാരുടെ എണ്ണം അഞ്ചാകും.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

നിലവിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സൈബർ ക്രൈം സെല്ലുകളോ സൈബർ പോലീസ് സ്‌റ്റേഷനുകളോ പ്രവർത്തിക്കുന്നുണ്ട്.

പോലീസിന്റെ സി.ഐ.ഡി.വിഭാഗത്തിനു കീഴിൽ സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക്(സി.ഇ.എൻ.) വിഭാഗവുമുണ്ട്.

എ.ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സി.ഇ.എന്നിന്റെ ചുമതല. ഇവയുടെ ഏകോപനച്ചുമതല ഇനി പുതിയ ഡി.ഐ.ജി.യുടെ കീഴിലാകും.

സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ മുമ്പും കർണാടക പോലീസ് രാജ്യത്തിന് വഴികാട്ടിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി സൈബർ സ്‌റ്റേഷൻ ആരംഭിച്ചത് കർണാടകത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങൾ ദിവസവും കയറുന്ന നമ്മ മെട്രോ സുരക്ഷിതമാണോ? ഒരു വർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ഭയപ്പെടുത്തുന്ന ആ 15 സംഭവങ്ങൾ
[masterslider id="10"]

Related posts