സോഷ്യൽ മീഡിയയിലെ ‘പെർഫെക്റ്റ് കപ്പിൾസ്’ ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്

കൊച്ചി: മലയാളി പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട താരദമ്പതികളായ ജീവ ജോസഫും അപർണ്ണ തോമസും ഔദ്യോഗികമായി വേർപിരിയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ജീവ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെ വേർപിരിയൽ വാർത്ത സ്ഥിരീകരിച്ചത്. 11 വർഷം നീണ്ട സംയുക്ത ജീവിതത്തിനാണ് ഇതോടെ ഇരുവരും വിരാമമിടുന്നത്.

അപർണ്ണയുടെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകളാണ് വേർപിരിയൽ വാർത്തകൾക്ക് തുടക്കമിട്ടത്. അപർണ്ണ സ്വന്തം ജന്മദിന പോസ്റ്റിൽ കുറിച്ച ‘തികച്ചും ഒറ്റയ്ക്ക്’ എന്ന വാക്കുകളും, ആരാധകരുടെ കമന്റുകൾക്ക് നൽകിയ ‘വിവാഹവാർഷികമൊക്കെ പണ്ട്’ എന്ന മറുപടിയും വലിയ രീതിയിൽ ചർച്ചയായിരുന്നു. എങ്കിലും താരങ്ങൾക്കിടയിൽ ഒരു തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധക ലോകം. എന്നാൽ ജീവയുടെ ഔദ്യോഗിക കുറിപ്പ് പുറത്തുവന്നതോടെ ഈ പ്രതീക്ഷകൾ മങ്ങി.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

ടെലിവിഷൻ ഓൺസ്‌ക്രീനിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഒരുമിച്ച് തിളങ്ങിയിരുന്ന ജീവയും അപർണ്ണയും തങ്ങളുടെ പ്രണയവും യാത്രകളും സന്തോഷ നിമിഷങ്ങളും എപ്പോഴും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇനി മുതൽ വേറിട്ട വഴികളിലൂടെയാകും ഇരുവരുടെയും മുന്നോട്ടുള്ള യാത്ര.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

വാർത്ത പുറത്തുവന്നതോടെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്ക് പിന്തുണയുമായി നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്. ഇരുവരുടെയും വ്യക്തിപരമായ തീരുമാനത്തെ മാനിക്കുന്നുവെന്നും ഭാവി ജീവിതത്തിന് ആശംസകൾ നേരുന്നുവെന്നും ആരാധകർ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
[masterslider id="10"]

Related posts