പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു

ബെം​ഗളൂരു: ടാനറി റോഡിലൂടെ നാഗവാര മെയിൻ റോഡിലേക്ക് യാത്ര ചെയ്യുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാൾ പ്രധാനം ജീവൻ തിരിച്ചുകിട്ടുന്നതാണെന്ന് യാത്രക്കാരും നാട്ടുകാരും. റോഡിന്റെ ശോചനീയാവസ്ഥ വൻ ദുരിതമായി മാറിയതോടെ വാഹനം പൂർണമായും നല്ല അവസ്ഥയിലാണെങ്കിൽ മാത്രമേ ഈ വഴി യാത്ര ചെയ്യാൻ സാധിക്കൂ എന്ന സ്ഥിതിയാണ്. വൻ കുഴികളും നിരപ്പില്ലാത്ത ഉപരിതലവും തകർന്ന റോഡും കാരണം സാധാരണ യാത്രകൾ വലിയ ദുരന്തമായി മാറുകയാണ്. മെട്രോ ജോലി, കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കൽ, അണ്ടർഗ്രൗണ്ട് കേബിളിങ് എന്നിവയ്ക്കായി റോഡ് പലതവണ വെട്ടിപ്പൊളിച്ചെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി അറ്റകുറ്റപ്പണികളോ ടാറിങ്ങോ…

Read More

രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ

ബെംഗളൂരു: റോഡപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ‘നല്ല ശമര്യക്കാരൻ’ ചമഞ്ഞ് പോലീസിനെ പറ്റിക്കാൻ ശ്രമിച്ച കാർ ഡ്രൈവർ ഡാഷ്‌കാം ദൃശ്യങ്ങളുടെ സഹായത്തോടെ പിടിയിലായി. തെക്കുകിഴക്കൻ ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. ജൂലൈ 11-ന് രാത്രി 8.24-ഓടെ 14-ാം മെയിൻ റോഡിലെ മക്ഡൊണാൾഡ്സ് ജങ്ഷന് സമീപത്തായിരുന്നു കേസിനാസ്പദമായ അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ജസ്കിരൺ (37) എന്ന യുവതിയെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇവരെ അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ തന്നെ ഉടനടി സമീപത്തെ…

Read More

സോഷ്യൽ മീഡിയയിലെ ‘പെർഫെക്റ്റ് കപ്പിൾസ്’ ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്

കൊച്ചി: മലയാളി പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട താരദമ്പതികളായ ജീവ ജോസഫും അപർണ്ണ തോമസും ഔദ്യോഗികമായി വേർപിരിയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ജീവ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെ വേർപിരിയൽ വാർത്ത സ്ഥിരീകരിച്ചത്. 11 വർഷം നീണ്ട സംയുക്ത ജീവിതത്തിനാണ് ഇതോടെ ഇരുവരും വിരാമമിടുന്നത്. അപർണ്ണയുടെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകളാണ് വേർപിരിയൽ വാർത്തകൾക്ക് തുടക്കമിട്ടത്. അപർണ്ണ സ്വന്തം ജന്മദിന പോസ്റ്റിൽ കുറിച്ച ‘തികച്ചും ഒറ്റയ്ക്ക്’ എന്ന വാക്കുകളും, ആരാധകരുടെ കമന്റുകൾക്ക് നൽകിയ ‘വിവാഹവാർഷികമൊക്കെ പണ്ട്’ എന്ന മറുപടിയും…

Read More

നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!

ബെംഗളൂരു: സംസ്ഥാനത്ത് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിൽ എച്ച്1എൻ1 വൈറൽ പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് രക്ഷിതാക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി യു.ടി. ഖാദർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് മൊത്തത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകളിൽ വലിയ വർദ്ധനവില്ലെങ്കിലും ബെംഗളൂരു നഗരത്തിൽ നേരിയ തോതിൽ രോഗബാധ ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളിൽ ഇടയ്ക്കിടെയുള്ള പനി, വിറയൽ, പേശി വേദന, കടുത്ത ക്ഷീണം, മൂക്കൊലിപ്പ്, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരു കാരണവശാലും…

Read More

ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!

ബെംഗളൂരു: തലസ്ഥാന നഗരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടക്കാൻ ഫുട്പാത്തുകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. ഫുട്പാത്ത് ലംഘനത്തിന് ഈടാക്കുന്ന പിഴത്തുക നിലവിലുള്ള 500 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്താൻ ഗതാഗത വകുപ്പ് സംസ്ഥാന സർക്കാരിന് നിർദ്ദേശം സമർപ്പിച്ചു. നഗരത്തിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഇരുചക്ര വാഹനയാത്രികർ വ്യാപകമായി ഫുട്പാത്തുകളിലൂടെ വാഹനം കയറ്റിപ്പോകുന്നത് പതിവാണ്. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുകയും അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പിഴത്തുക 10 മടങ്ങ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ…

Read More

ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരു മഡിവാല അണ്ടർപാസിന് സമീപം മെഡിക്കൽ ഷോപ്പ് ഉടമയായ യുവാവിനെ ഗുണ്ടാസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. മംഗമ്മനപാളയ സ്വദേശിയായ സുഹേൽ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ പ്രധാന റോഡിൽ ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു ക്രൂരമായ ആക്രമണം. കഴിഞ്ഞ ജനുവരി 13-ന് ബന്ദേപാളയയിൽ നടന്ന ഷബ്ബീർ വധക്കേസിലെ പ്രതികളായ ഖാലിം, നസീർ എന്നിവരുടെ സഹോദരനാണ് കൊല്ലപ്പെട്ട സുഹേൽ. പൂർവ്വവൈരാഗ്യവും പ്രതികാരവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സുഹേലിന് ക്രിമിനൽ പശ്ചാത്തലമോ ഷബ്ബീർ വധക്കേസുമായി യാതൊരു ബന്ധമോ ഉണ്ടായിരുന്നില്ല. സഹോദരങ്ങളോടുള്ള വിദ്വേഷമാണ് നിരപരാധിയായ…

Read More