മകന്റെ മുന്നിൽ വച്ച് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി 

ബെംഗളൂരു: മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിലേക്ക് പോയതിന്റെ വൈരാഗ്യത്തില്‍, മകൻ്റെ കണ്‍മുന്നില്‍ വെച്ച്‌ ഭർത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി. എച്ച്‌ഡി കോട്ടെ ഹനുമന്ത നഗറിലാണ് ക്രൂര സംഭവം നടന്നത്. പരിക്കേറ്റ മധുര എന്ന യുവതി ഇപ്പോള്‍ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. എച്ച്‌ഡി കോട്ടെ കെഎസ്‌ആർടിസി ഡിപ്പോയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന മല്ലേഷ് നായക് ആണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അതേസമയം , അച്ഛൻ അമ്മയെ മർദിക്കാറുണ്ടെന്നും, മുത്തശ്ശി പിതാവിനെ ഇതിനായി പ്രോത്സാഹിപ്പിക്കുമായിരുന്നെന്നും ദമ്പതികളുടെ മകൻ പോലീസിന് മൊഴി നല്‍കി.…

Read More

പ്രകോപന പ്രസംഗം; നസിയ ഇലാഹി ഖാനെതിരെ കേസ് 

ബെംഗളൂരു: മുസ്‍ലിം സമുദായത്തിനെതിരെ പ്രകോപന പരാമർശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ വക്താവും ന്യൂനപക്ഷ നേതാവുമായ നസിയ ഇലാഹി ഖാനെതിരെ കേസെടുത്തു. ബെളഗാവി മാരിഹാല്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 19ന് സുലേഭാവിയില്‍ ഹിന്ദു പ്രവർത്തകർ പങ്കെടുത്ത ‘ബതെംഗെ ടു കതെംഗെ’ എന്ന പരിപാടിയില്‍ നസിയ ഖാൻ മുസ്‍ലിംകള്‍ക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതി. പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച രാത്രി മുസ്‍ലിം സമുദായക്കാർ മാരിഹാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതിനും ക്രമസമാധാനം തകർക്കാൻ…

Read More

കർണാടക എക്‌സ്പ്രസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം 

ഡൽഹി: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കർണാടക എക്‌സ്പ്രസ് ഇടിച്ച്‌ എട്ട് പേർ കൊല്ലപ്പെട്ടു. പുഷ്പക് എക്‌സ്പ്രസില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. പാളത്തിലേക്ക് ചാടിയ യാത്രക്കാരുമായി എതിർദിശയില്‍ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. എട്ടോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ റെയില്‍വേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത്…

Read More

ലോൺ റിക്കവറി ഏജന്റ്മാരുടെ പീഡനം; 60 കാരി ജീവനൊടുക്കി 

ബെംഗളൂരു: ലോണ്‍ റിക്കവറി ഏജന്റുമാരുടെ പീഡനത്തെ തുടര്‍ന്ന് 60 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു രാമനഗരയിലെ തിമ്മിയാനതൊടി ഗ്രാമത്തില്‍ താമസിക്കുന്ന യശോദാമ്മ ജീവനൊടുക്കിയത്. ഏഴ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നായി 4.82 ലക്ഷം രൂപ യശോദാമ്മ വായ്പ എടുത്തിരുന്നതായി യശോദാമ്മയുടെ മകന്‍ കുമാര്‍ പറയുന്നു. ലോണിന്റെ തുല്യമായ പ്രതിമാസ തവണകള്‍ (ഇഎംഐകള്‍) കൃത്യമായി അടച്ചിരുന്നങ്കിലും ഒരു മാസത്തേക്ക് അടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും കുമാര്‍ പറഞ്ഞു. ഇതിനേ തുടര്‍ന്ന് മൈക്രോഫിനാന്‍സിലെ ഏജന്റുമാര്‍ തിരിച്ചടവ് ആവശ്യപ്പെട്ട് യശോദാമ്മയുടെ വീട്ടിലെത്തി. വായ്പ തിരിച്ചടയ്ക്കാമെന്ന് യശോദാമ്മ പറഞ്ഞെങ്കിലും വായ്പ തിരിച്ചടയ്ക്കാന്‍ വകയില്ലാത്തപ്പോള്‍…

Read More

സ്വർണവില സർവകാല റെക്കോർഡിൽ 

jewellery

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. 60000 രൂപ കടന്ന് പവന്‍ വില കുതിച്ചു. ആഗോള വിപണിയിലും വില കുത്തനെ കൂടുകയാണ്. ഇനിയും വില കൂടുമെന്നാണ് പ്രചാരണം. അമേരിക്കയിലെ ഭരണമാറ്റത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വമാണ് പൊടുന്നനെയുള്ള വില മുന്നേറ്റത്തിന് കാരണം എന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 60200 രൂപയാണ് വില. 600 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 7525 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച്‌ 6205 രൂപയിലെത്തി.…

Read More

പ്രഭാത സവാരിക്ക് ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു 

പാലക്കാട്‌: രാവിലെ നടക്കാൻ ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടർ സജീവനാണ് മരിച്ചത്. ഇന്ന് രാവിലെ 7:45 ഓടെ ഭീമനാട് വെച്ച്‌ നടക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. മൃതദേഹം മണ്ണാർക്കാട് താലൂക് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം അലനല്ലൂരിലാണ് താമസിച്ചിരുന്നത്. പതിവായി രാവിലെ നടക്കാനിറങ്ങാറുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Read More

ദിവസവേതന തൊഴിലാളികളുടെ ഷെഡ് പൊളിച്ചു; എം.എൽ.എ മുനീറത്തിനെതിരെ എഫ്.ഐ.ആർ

ബെംഗളൂരു : ചേരി പ്രദേശത്ത് താമസിക്കുന്നവർക്കുനേരേ അതിക്രമം നടത്തിയതിന് ബി.ജെ.പി. എം.എൽ.എ. മുനിരത്‌നയുടെ പേരിൽ പുതിയ കേസ്. പീനിയ ഗവ. കോളേജിനു സമീപമുള്ള അക്കമഹാദേവി ചേരിയിലെ വീടുകൾ ബലമായി ഇടിച്ചു പൊളിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് മുനിരത്‌നയുൾപ്പെടെ ഏഴാളുകളുടെ പേരിൽ കേസെടുത്തത്. താമസക്കാരെ ആക്രമിച്ചതായും ചേരിയിലെ ഒരാൾ നൽകിയ പരാതിയിൽ ആരോപിച്ചു. സർക്കാരിന്റെ അധീനതയിലുള്ള ഈ ചേരി പ്രദേശത്ത് 60-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. നിയമവിരുദ്ധമായി കൂട്ടംചേർന്നതിനും സ്ത്രീകൾക്കുനേരെയും പട്ടികവിഭാഗങ്ങൾക്കുനെരെയും അതിക്രമം നടത്തിയതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സാമൂഹിക പ്രവർത്തകയുടെ നേരെ ലൈംഗികാതിക്രമം നടത്തിയതിനും ബി.ബി.എം.പി. കരാറുകാരനെ…

Read More

ഫെബ്രുവരി 5 മുതൽ ബെംഗളൂരു വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പരിപാടിയായ എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ വാണിജ്യ വിമാന പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. ഫെബ്രുവരി 5 മുതൽ 14 വരെയാണ് വിമാന സർവീസുകൾ ഉൾപ്പെടെ തടസപ്പെടുക. എയ്റോ ഇന്ത്യ പരിപാടിയോടനുബന്ധിച്ച് ഫെബ്രുവരി 5 മുതൽ 14 വരെ എല്ലാ ദിവസവും കുറച്ച് മണിക്കൂർ വ്യോമാതിർത്തി അടച്ചിടും. ഇതനുസരിച്ച് പുതിയ വിമാന ഷെഡ്യൂൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മുൻകൂട്ടി ബുക്ക്‌ ചെയ്ത വിമാനങ്ങൾ കാൻസൽ ചെയ്തേക്കുമെന്നും ഇത് സംബന്ധിച്ച് അതാത് എയർലൈൻസുമായി യാത്രക്കാർ…

Read More

പഴങ്ങളും പച്ചക്കറികളുമായി പോകുന്നതിനിടെ ലോറി മറിഞ്ഞു: 10 പേര്‍ മരിച്ചു മരണസംഖ്യ ഉയരാന്‍ സാധ്യത

ബെംഗളൂരു: പഴങ്ങളും പച്ചക്കറികളും കയറ്റി സന്തേയിലേക്ക് പോയ ലോറി കുഴിയില്‍ വീണ് മറിഞ്ഞ് 10 പേര്‍ മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂരിലെ അറബില്‍ ഘട്ടില്‍ കാഗേരി പെട്രോള്‍ സ്റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് 10 പേര്‍ മരിച്ചത്. ഫയാസ് ഇമാം സാബ് ജാംഖണ്ഡി (45), വസീം വിരുള്ള മുദഗെരി (35), ഇജാസ് മുസ്താക്ക മുല്ല (20), സാദിഖ് ഭാഷാ ഫറാഷ് (30), ഗുലാം ഹുസൈന്‍ ജവലി (40), ഇംതിയാസ് മമസഫര്‍ മുളക്കേരി (36), അല്‍പാസ് സഫര്‍ മണ്ടക്കി (25). , ജീലാനി…

Read More

നടൻ ദർശൻ്റെ തോക്ക് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു : നടൻ ദർശന് തോക്ക് കൈവശംവെക്കാൻ നൽകിയ ലൈസൻസ് ബെംഗളൂരു പോലീസ് സസ്‌പെൻഡ് ചെയ്തു. രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ ദർശൻ, കേസിലെ സാക്ഷികളെ തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ദർശന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആർ.ആർ. നഗർ പോലീസ് സിറ്റി പോലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പോലീസ് കമ്മിഷണർ ദർശന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സുരക്ഷയ്ക്കായി തോക്ക് കൈവശം വെക്കേണ്ടത് ആവശ്യമാണെന്നായിരുന്നു ദർശന്റെ മറുപടി. ഇത് പോലീസ് അംഗീകരിച്ചില്ല. തുടർന്ന് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും തോക്ക് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശിക്കുകയും…

Read More
Click Here to Follow Us