ഫെബ്രുവരി 5 മുതൽ ബെംഗളൂരു വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പരിപാടിയായ എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ വാണിജ്യ വിമാന പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും.

ഫെബ്രുവരി 5 മുതൽ 14 വരെയാണ് വിമാന സർവീസുകൾ ഉൾപ്പെടെ തടസപ്പെടുക. എയ്റോ ഇന്ത്യ പരിപാടിയോടനുബന്ധിച്ച് ഫെബ്രുവരി 5 മുതൽ 14 വരെ എല്ലാ ദിവസവും കുറച്ച് മണിക്കൂർ വ്യോമാതിർത്തി അടച്ചിടും.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ഇതനുസരിച്ച് പുതിയ വിമാന ഷെഡ്യൂൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.

മുൻകൂട്ടി ബുക്ക്‌ ചെയ്ത വിമാനങ്ങൾ കാൻസൽ ചെയ്തേക്കുമെന്നും ഇത് സംബന്ധിച്ച് അതാത് എയർലൈൻസുമായി യാത്രക്കാർ ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ഫെബ്രുവരി 10 മുതൽ 14വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്‌റോ ഇന്ത്യ നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts