ബെംഗളൂരു: കനത്ത ഗതാഗതക്കുരുക്കും തകർന്ന റോഡുകളും പൊതുഗതാഗത സൗകര്യങ്ങളുടെ കുറവും മൂലം വലയുന്ന ആയിരക്കണക്കിന് യാത്രാക്കാർക്ക് ആശ്വാസമായി ജനകീയ മാസ്റ്റർപ്ലാൻ. സർജാപ്പൂർ റോഡ് – ഔട്ടർ റിങ് റോഡ് (ORR) ഇടനാഴിയെ രണ്ട് വർഷത്തിനുള്ളിൽ ലോകോത്തര മൊബിലിറ്റി ഹബ്ബാക്കി മാറ്റാനുള്ള സമഗ്ര നിർദ്ദേശവുമായി നഗരത്തിലെ പൗരസമിതികൾ രംഗത്തെത്തി. ‘സർജാപ്പൂർ ഒ.ആർ.ആർ ട്രാൻസ്‌ഫോർമേഷൻ’ (SORT) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ തിരക്കേറിയ സമയങ്ങളിൽ ഓരോ അഞ്ച് മിനിറ്റിലും ബസ് സർവീസ് നടത്തുക, മെട്രോ-റെയിൽവേ സർവീസുകളുമായി മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുക, സുരക്ഷിതമായ കാൽനടപ്പാതകളും സൈക്കിൾ ട്രാക്കുകളും നിർമ്മിക്കുക…
Read MoreDay: 14 November 2026
കോൺക്രീറ്റ് കാടുകൾക്ക് പകരം കബ്ബൺ പാർക്ക് മാതൃക; ബെംഗളൂരുവിൽ 15 ഇക്കോ പാർക്കുകൾ നിർമ്മിക്കാൻ വനം വകുപ്പ്; എവിടെ എന്നറിയാൻ വായിക്കാം
ബെംഗളൂരു: ദ്രുതഗതിയിലുള്ള നഗരവൽക്കരണവും നിർമ്മാണ പ്രവർത്തനങ്ങളും കാരണം പച്ചപ്പും ഭൂഗർഭജല ശേഷിയും നഷ്ടപ്പെട്ട ബെംഗളൂരു നഗരത്തിന് ശുദ്ധവായുവും പച്ചപ്പുള്ള അന്തരീക്ഷവും തിരികെ നൽകാൻ വനം വകുപ്പ് രംഗത്ത്. കബ്ബൺ പാർക്കിന്റെയും ലാൽബാഗിന്റെയും മാതൃകയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 ‘ഇക്കോ പാർക്കുകൾ’ നിർമ്മിക്കാനാണ് പദ്ധതി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ‘നഗര വനം’ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഈ നിർദ്ദേശം ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് വനം, പരിസ്ഥിതി ശാസ്ത്ര മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ഒൻപത് പാർക്കുകൾ…
Read Moreഉപയോഗിച്ച പാചക എണ്ണയും ഇനി മാലിന്യം പോലെ ശേഖരണ ഏജൻസികൾക്ക് കൈമാറാം: നിയന്ത്രിക്കാൻ പ്രത്യേക ആപ്പ്; ആരോഗ്യമന്ത്രി യു.ടി ഖാദർ
ബെംഗളൂരു: ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയുന്നതിനും സുരക്ഷിതമായി ശേഖരിച്ച് സംസ്കരിക്കുന്നതിനുമായി കർണാടക ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) വകുപ്പ് പ്രത്യേക ‘ട്രെയ്‌സബിലിറ്റി ആപ്പ്’ പുറത്തിറക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ആപ്പ് സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി യു.ടി ഖാദർ വ്യക്തമാക്കി. പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും, എത്രയൊക്കെ പരിശോധനകളും റെയ്ഡുകളും നടത്തിയിട്ടും ഈ പ്രവണത തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും മന്ത്രി പറഞ്ഞു. ഹോട്ടലുകൾക്കും മൊത്തവ്യാപാരികൾക്കും ആപ്പ് നിർബന്ധം വലിയ ഭക്ഷണശാലകൾ ഉപയോഗിച്ച എണ്ണ ചെറുകിട…
Read More