ബെംഗളൂരുവിലൂടെയുള്ള 19 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം!

ബെംഗളൂരു: തെക്കുപടിഞ്ഞാറൻ റെയിൽവേ (എസ്.ഡബ്ല്യു.ആർ) 19 തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇതിൽ 13 എണ്ണം ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിലൂടെ സർവീസ് നടത്തുന്നവയാണ്. നവംബർ 11 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു.

വർഷങ്ങൾക്ക് ശേഷമാണ് ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന കെ.എസ്.ആർ ബെംഗളൂരു-സി.എസ്.എം.ടി മുംബൈ ഉദ്യാൻ എക്സ്പ്രസിന്റെ (11302) സമയത്തിൽ മാറ്റം വരുത്തുന്നത്. രാത്രി 8.40-ന് പുറപ്പെട്ടിരുന്ന ട്രെയിൻ നവംബർ 11 മുതൽ രാത്രി 9.05-നായിരിക്കും കെ.എസ്.ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുക. അതേസമയം സി.എസ്.എം.ടി മുംബൈയിലേക്കുള്ള സമയത്തിൽ മാറ്റമില്ല.

സമയക്രമം പുതുക്കിയ മറ്റ് പ്രധാന ട്രെയിനുകൾ:

നവംബർ 11 മുതൽ: കോയമ്പത്തൂർ-കെ.എസ്.ആർ ബെംഗളൂരു ഉദയ് പ്രതിദിന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22666) ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരുവിൽ എത്തും. ജയ്പൂർ-മൈസൂരു ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12976) ഉച്ചയ്ക്ക് 12.50-ന് കെ.എസ്.ആർ ബെംഗളൂരുവിൽ എത്തി 1.00-ന് പുറപ്പെടും. അശോകപുരം-കെ.എസ്.ആർ ബെംഗളൂരു മെമു (66540) രാത്രി 7.50-നാണ് എത്തുന്ന്.

നവംബർ 12 മുതൽ: കലബുറഗി-എസ്.എം.വി.ടി ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (22231) ഉച്ചയ്ക്ക് 2.15-ന് എത്തും. ലഖ്‌നൗ-യെശ്വന്ത്‌പൂർ പ്രതിവാര സൂപ്പർഫാസ്റ്റ് (22684) ഉച്ചയ്ക്ക് 1.15-നും, കോർബ-യെശ്വന്ത്‌പൂർ വയിൻഗംഗ ദ്വൈവാര എക്സ്പ്രസ് (12252) ഉച്ചയ്ക്ക് 1.10-നും യെശ്വന്ത്‌പൂരിൽ എത്തും. അശോകപുരം-കാച്ചേഗുഡ പ്രതിദിന എക്സ്പ്രസ് (12786) വൈകുന്നേരം 5.04-ന് കേംഗേരിയിൽ എത്തി 5.05-ന് പുറപ്പെടും.

നവംബർ 13 മുതൽ: എസ്.എം.വി.ടി ബെംഗളൂരു-ബീദാർ ദ്വൈവാര എക്സ്പ്രസ് (16559) രാത്രി 8.40-ന് എസ്.എം.വി.ടിയിൽ നിന്ന് പുറപ്പെടും. കാക്കിനട ടൗൺ-മൈസൂരു ദ്വൈവാര എക്സ്പ്രസ് (17289) ഉച്ചയ്ക്ക് 12.50-ന് കെ.എസ്.ആർ ബെംഗളൂരുവിൽ എത്തി 1.00-ന് സർവീസ് തുടരും.

നവംബർ 14 മുതൽ: മൈസൂരു-കാക്കിനട ദ്വൈവാര എക്സ്പ്രസ് (17290) രാത്രി 8.05-ന് കെ.എസ്.ആർ ബെംഗളൂരുവിൽ എത്തി 8.15-ന് പുറപ്പെടും. ജബൽപൂർ-യെശ്വന്ത്‌പൂർ പ്രതിവാര സൂപ്പർഫാസ്റ്റ് (12194) ഉച്ചയ്ക്ക് 1.25-നാണ് യെശ്വന്ത്‌പൂരിൽ എത്തുന്ന്.

നവംബർ 16 മുതൽ: കെ.എസ്.ആർ ബെംഗളൂരു-അശോകപുരം മാൽഗുഡി പ്രതിദിന എക്സ്പ്രസ് (20624) ഉച്ചയ്ക്ക് 1.30-ന് കെ.എസ്.ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടും.

യാത്രക്കാർ ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ശ്രദ്ധിച്ച് യാത്രകൾ ക്രമീകരിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts