നമ്മ  മെട്രോയുടെ രണ്ടാം ഘട്ടം; കെആര്‍പുര-സില്‍ക്ക്‌ ബോർഡ് ബ്ലൂ ലൈന്‍ യാത്ര ഡിസംബറിൽ; തീയതി പ്രഖ്യാപിച്ച് ബിഎംആര്‍സിഎല്‍

ബെംഗളൂരു: ബെംഗളൂരു നമ്മ  മെട്രോയുടെ രണ്ടാം ഘട്ടം എ അഥവ ബ്ലൂ ലൈന്‍ അടുത്ത വര്‍ഷം ഡിസംബറോടെ യാഥാര്‍ഥ്യമാകുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാര്‍ അറിയിച്ചു.

കെആര്‍ പുരത്തെയും സില്‍ക്ക്‌ബോര്‍ഡിനെയും ഔട്ടര്‍ റിങ് റോഡിലൂടെ ബന്ധിപ്പിച്ച 18 കിലോമീറ്റര്‍ ദൂരമുള്ള എലിവേറ്റഡ് റൂട്ടാണ് പ്രവര്‍ത്തനത്തിന് തയാറെടുക്കുന്നത്. 2021ലാണ് ബ്ലൂ ലൈന്‍ നിര്‍മ്മാണം ആരംഭിച്ചത്. 2024 ഡിസംബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും പദ്ധതിയില്‍ കാലതാമസം നേരിട്ടു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

ബെംഗളൂരു മെട്രോ രണ്ടാം ഘട്ടം ബ്ലൂ ലൈന്‍ എയര്‍പോര്‍ട്ട് ലിങ്ക് പാത കൂടിയാണ്. ബെംഗളൂരു നഗരത്തെയും ദേവനഹള്ളിയിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന 37 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫേസ് 2ബി 17 സ്റ്റേഷനുകളിലൂടെയാണ് കടന്നുപോകുന്നത്.

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനെ കെആര്‍ പുരയുമായും കെആര്‍ പുരയെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്‍ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലേക്കുള്ള പാത കൂടിയായിരിക്കും.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

അതേസമയം, നിലവില്‍ 96.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു മെട്രോയുടെ പ്രവര്‍ത്തന ശൃംഖല 2026 അവസാനത്തോടെ 137.11 കിലോമീറ്ററായും 2027 അവസാനത്തോടെ 175.55 കിലോമീറ്ററായും മാറ്റുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts