ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ പിങ്ക് ലൈനിൽ വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പൂർത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (നവംബർ 13) പാത ഉദ്ഘാടനം ചെയ്യുന്നതിന് പിന്നാലെ, നാളെ (ശനിയാഴ്ച, നവംബർ 14) രാവിലെ ആറ് മണി മുതൽ എസ്.ജി. പാളയ മുതൽ കലേന അഗ്രഹാര വരെയുള്ള പാതയിൽ പൊതുജനങ്ങൾക്കായി മെട്രോ സർവീസ് ആരംഭിക്കും. യാത്രാ ടിക്കറ്റ് നിരക്കുകളും ബിഎംആർസിഎൽ ഔദ്യോഗികമായി നിശ്ചയിച്ചു.
എവിടെ നിന്ന് എവിടേക്ക് ടിക്കറ്റ് നിരക്ക് എത്രയാണ്?
-
എസ്.ജി. പാളയ – കലേന അഗ്രഹാര: 30 രൂപ
-
എസ്.ജി. പാളയ – ഹുളിമാവ്: 20 രൂപ
-
എസ്.ജി. പാളയ – ഐ.ഐ.എം.ബി (ബിലെക്കഹള്ളി): 20 രൂപ
-
എസ്.ജി. പാളയ – എൻ.എസ്. പാളയ-ജെ.പി. നഗർ നാലാം ഘട്ടം: 10 രൂപ
ഓരോ എട്ട് മിനിറ്റിലും ട്രെയിൻ സർവീസ് നവംബർ 14 മുതൽ ബി.ഇ.എം.എൽ (BEML) നിർമ്മിച്ച അഞ്ച് മെട്രോ ട്രെയിനുകളാണ് പിങ്ക് ലൈനിൽ സർവീസ് നടത്തുക. തിരക്ക് ഒഴിവാക്കുന്നതിനായി ഓരോ എട്ട് മിനിറ്റ് ഇടവേളയിലും ട്രെയിനുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 3,470 കോടി രൂപ ചെലവഴിച്ചാണ് എസ്.ജി. പാളയ മുതൽ കലേന അഗ്രഹാര വരെയുള്ള ഈ പാത പൂർത്തിയാക്കിയിരിക്കുന്നത്.
ആറ് സ്റ്റേഷനുകളുമായി 7.5 കിലോമീറ്റർ പാത പിങ്ക് ലൈനിന്റെ ആദ്യ ഘട്ടത്തിൽ എസ്.ജി. പാളയ മുതൽ കലേന അഗ്രഹാര വരെ 7.5 കിലോമീറ്റർ ദൂരമാണുള്ളത്. ആകെ ആറ് മെട്രോ സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉൾപ്പെടുന്നത്. പുതിയ പാത പ്രവർത്തനക്ഷമമാകുന്നതോടെ തെക്കൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാവുകയും യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കുകയും ചെയ്യും.
