ട്രെയിനിൽ മുഴുവൻ പണം നൽകി ഇനി സീറ്റ് പങ്കിടേണ്ടി വരില്ലേ? നിർണായക നീക്കവുമായി റെയിൽവേ

ഡൽഹി: ട്രെയിനുകളിലെ ആർഎസി (റിസർവേഷൻ എഗെയ്ൻസ്റ്റ് കാൻസലേഷൻ) സംവിധാനം നിർത്തലാക്കുന്ന കാര്യം റെയിൽവേ മന്ത്രാലയം സജീവമായി പരിഗണിക്കുന്നു. തിരക്കുള്ള സമയങ്ങളിൽ ഒരു ബെർത്ത് രണ്ട് യാത്രക്കാർ പങ്കിട്ട് യാത്ര ചെയ്യുന്ന രീതിയാണ് ആർഎസി. ഈ രീതിയിൽ യാത്ര ചെയ്യുമ്പോഴും യാത്രക്കാരിൽനിന്ന് മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിസർവേഷൻ സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി റെയിൽവേ പുതിയ മാറ്റങ്ങളെക്കുറിച്ച് ആലോചിക്കുന്നത്.

യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് ഇത്തരമൊരു നീക്കമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ബെർത്ത് പൂർണമായി ലഭിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരിൽനിന്ന് മുഴുവൻ നിരക്കും ഈടാക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായം റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലും ശക്തമാണ്.

ഒരേ സീറ്റ് അപരിചിതരായ പുരുഷനും സ്ത്രീക്കുമായി അനുവദിക്കപ്പെടുന്ന സാഹചര്യങ്ങൾ പലപ്പോഴും യാത്രക്കാർക്ക് വലിയ അസൗകര്യങ്ങൾ സൃഷ്ടിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. കൂടാതെ, ട്രെയിനുകളിൽ വെച്ച് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും യാത്രക്കാർക്ക് ഇരിപ്പിടങ്ങൾ ക്രമീകരിച്ചു നൽകാനും ട്രെയിൻ ടിക്കറ്റ് എക്സാമിനർമാർക്കും (ടിടിഇ) വലിയ പ്രയാസങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.

ആർഎസി ടിക്കറ്റുകളുള്ള യാത്രക്കാരിൽനിന്ന് മുഴുവൻ നിരക്കും ഈടാക്കുന്ന വിഷയം പാർലമെന്ററി സമിതിയും ഇതിനുമുമ്പ് ഗൗരവമായി ചൂണ്ടിക്കാണിച്ചിരുന്നു. യാത്രക്കാരിൽനിന്ന് മുഴുവൻ നിരക്കും ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിലവിലെ റിസർവേഷൻ സംവിധാനം സമഗ്രമായി പുനഃപരിശോധിക്കണമെന്നാണ് പാർലമെന്ററി സമിതി റെയിൽവേയ്ക്ക് നൽകിയ പ്രധാന ശുപാർശ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts