ബെംഗളൂരു: വിജയനഗര മെട്രോ സ്റ്റേഷനിൽ ട്രാക്കിലേക്ക് യാത്രക്കാരൻ എടുത്തുചാടിയതിനെ തുടർന്ന് നമ്മ മെട്രോയുടെ പർപ്പിൾ ലൈൻ സർവീസുകൾ തടസ്സപ്പെട്ടു. ഇതരത്തിലുള്ള പ്രവണത ആളുകൾക്ക് എല്ലാവർക്കും ദുരിതമാകുന്നതായി നെറ്റിസെൻസ് പറയുന്നു
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.41-ഓടെ പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ എത്തുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ സ്റ്റേഷൻ അധികൃതർ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ട്രാക്കിലിറങ്ങിയ വ്യക്തിയെ സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു.പരിക്കേറ്റ ഇയാളെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് സുരക്ഷാ-രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനായി പർപ്പിൾ ലൈനിലെ ട്രെയിൻ സർവീസുകൾ താത്കാലികമായി ക്രമീകരിച്ചു. നാദപ്രഭു കെംപഗൗഡ സ്റ്റേഷൻ (മജസ്റ്റിക്) മുതൽ വൈറ്റ്ഫീൽഡ് (കഡുഗോഡി) വരെയും, മൈസൂർ റോഡ് മുതൽ ചല്ലഘട്ട വരെയുമുള്ള വിഭാഗങ്ങളിലായി സർവീസുകൾ ചുരുക്കിയാണ് ഓടിച്ചത്.
രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 1.58-ഓടെ പർപ്പിൾ ലൈനിലെ പൂർണ്ണ സർവീസ് പുനഃസ്ഥാപിച്ചതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) അറിയിച്ചു.
അതേസമയം, മെട്രോയുടെ ഗ്രീൻ ലൈൻ സർവീസുകളെ ഇത് ബാധിച്ചില്ല. അടിയന്തര സാഹചര്യത്തിൽ സർവീസുകൾ തടസ്സപ്പെട്ടതിലും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിലും ബിഎംആർസിഎൽ ഖേദം പ്രകടിപ്പിച്ചു. രക്ഷാപ്രവർത്തന സമയത്ത് യാത്രക്കാർ നൽകിയ സഹകരണത്തിന് അധികൃതർ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]