നമ്മ മെട്രോ: മൂന്ന് സ്റ്റേഷനുകളുടെ പേരുകൾ മാറ്റാൻ നിർദേശം; പുതിയ പേരുകൾ അറിയാൻ വായിക്കാം

ബെംഗളൂരു: ഉദ്ഘാടനത്തിനൊരുങ്ങുന്ന ബെംഗളൂരു മെട്രോയുടെ പുതിയ പിങ്ക് ലൈനിലെ മൂന്ന് സ്റ്റേഷനുകളുടെ പേരുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ സമിതി കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് (Ministry of Housing and Urban Affairs) ഔദ്യോഗികമായി ശുപാർശ സമർപ്പിച്ചു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) മുഖേനയാണ് നിർദേശം സമർപ്പിച്ചത്.

മന്ത്രിമാരായ കൃഷ്ണ ബെൈര ഗൗഡ, രാമലിംഗാ റെഡ്ഡി, എം.പി. തേജസ്വി സൂര്യ, എം.എൽ.എമാരായ എം. സതീഷ് റെഡ്ഡി, ഉദയ് ഗരുഡാചാർ, എം. കൃഷ്ണപ്പ എന്നിവരടങ്ങിയ സമിതിയാണ് പേരുമാറ്റ നിർദേശം മുന്നോട്ടുവെച്ചത്.

പുതിയ നിർദേശപ്രകാരം മാറ്റങ്ങൾ താഴെ പറയുന്ന രീതിയിലാണ്:

  1. താവരക്കരെ സ്റ്റേഷന്റെ പേര് ‘സുഡ്ഡഗുണ്ടെപാളയ’ എന്ന് മാറ്റും.
  2. ജെ.പി. നഗർ 4-ാം ഫേസ് സ്റ്റേഷൻ ഇനി ‘എൻ.എസ്. പാളയ’ എന്ന് അറിയപ്പെടും.
  3. ഐ.ഐ.എം.ബി. (IIMB) സ്റ്റേഷന്റെ പേര് ‘ബിളേക്കഹള്ളി–ഐ.ഐ.എം.ബി.’ എന്നാക്കി മാറ്റും.

നിർദേശിച്ച പുതിയ പേരുകൾക്ക് ഉടൻ തന്നെ കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച് നടപ്പിലാകുമെന്ന പ്രതീക്ഷയിലാണെന്ന് വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയും ബി.ടി.എം. ലേഔട്ട് എം.എൽ.എയുമായ രാമലിംഗാ റെഡ്ഡി പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts