അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

POWER

തിരുവനന്തപുരം ദൈവപ്പുരയിൽ അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ദൈവപ്പുര സ്വദേശി വിൽസൺ ആണ് മരിച്ചത്.

മൃതദേഹം വൈദ്യുത വേലിയിൽ കുലുങ്ങിക്കിടന്ന നിലയിലായിരുന്നു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ആടിന് തീറ്റ തേടി ദൈവപ്പുര ഇക്ബാൽ കോളജിന് സമീപമുള്ള പുരയിടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

ഇന്ന് ഉച്ചമുതൽ വിൽസണെ കാണാതായതിന് പിന്നാലെ നാട്ടുകാരും കുടുംബവും അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി ഏഴ് മണിയോടെയാണ് വിൽസണെ മരിച്ച നിലയിൽ കണ്ടെത്തിയത്. വന്യമൃ​ഗങ്ങളിൽ നിന്ന് കൃഷി ഭൂമിയെ സംരക്ഷിക്കുന്നതിനായാണ് സ്ഥലം ഉടമ അനധികൃത വൈദ്യുത വേലി സ്ഥാപിച്ചത്.

സംഭവസ്ഥലത്ത് പൊലീസും കെഎസ്ഇബി അധികൃതരും എത്തി പരിശോധന നടത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts