പഴങ്ങളും പച്ചക്കറികളുമായി പോകുന്നതിനിടെ ലോറി മറിഞ്ഞു: 10 പേര്‍ മരിച്ചു മരണസംഖ്യ ഉയരാന്‍ സാധ്യത

ബെംഗളൂരു: പഴങ്ങളും പച്ചക്കറികളും കയറ്റി സന്തേയിലേക്ക് പോയ ലോറി കുഴിയില്‍ വീണ് മറിഞ്ഞ് 10 പേര്‍ മരിച്ചു.

ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂരിലെ അറബില്‍ ഘട്ടില്‍ കാഗേരി പെട്രോള്‍ സ്റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് 10 പേര്‍ മരിച്ചത്.

ഫയാസ് ഇമാം സാബ് ജാംഖണ്ഡി (45), വസീം വിരുള്ള മുദഗെരി (35), ഇജാസ് മുസ്താക്ക മുല്ല (20), സാദിഖ് ഭാഷാ ഫറാഷ് (30), ഗുലാം ഹുസൈന്‍ ജവലി (40), ഇംതിയാസ് മമസഫര്‍ മുളക്കേരി (36), അല്‍പാസ് സഫര്‍ മണ്ടക്കി (25). , ജീലാനി അബ്ദുല്‍ ജഖാത്തി (25), അസ്ലം ബാബുലി ബെന്നി (24) എന്നിവരാണ്് മരിച്ചത്. ഹുബ്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഒരാള്‍ മരിച്ചത്.

  "നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!

ഹാവേരി ജില്ലയിലെ സവനൂരില്‍ നിന്ന് കുംതയിലെ സന്തേയിലേക്ക് പോകുകയായിരുന്ന ലോറിയില്‍ 40ലധികം വ്യവസായികളാണ് പച്ചക്കറിയുമായി പോയത്.

യല്ലാപ്പൂരിലെ അറബില്‍ ഘട്ടിന് സമീപം ലോറി കുഴിയില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

  കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്

പരിക്കേറ്റ 15 പേരെ യല്ലാപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ യല്ലാപ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ
[masterslider id="10"]

Related posts

Click Here to Follow Us