ബിജെപി സർക്കാർ രാജ്യത്തിന്റെ അഭിമാനം ഉയർത്തി : അമിത് ഷാ

ബെംഗളൂരു: ബി.ജെ.പി സർക്കാർ ആഗോളതലത്തിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.

കർണാടകയിലെ കുണ്ടഗോളയിൽ ബി.ജെ.പി.യുടെ പ്രചാരണ പരിപാടിയായ വിജയ സങ്കൽപ അഭിയാന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രി പ്രവർത്തിച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്തു രാമക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. കോൺഗ്രസ്‌ ഗാന്ധി കുടുംബത്തിന്റെ കാര്യം മാത്രമാണ് നോക്കുന്നതെന്നും  ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ കേന്ദ്രം നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അമിത് ഷാ വിദ്യാർത്ഥികളോട് പറഞ്ഞു. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യത്തെ ഒന്നാമതെത്തിക്കാൻ ശ്രമിക്കുക. അതിനുള്ള  എല്ലാ അവസരങ്ങളും പ്രധാന മന്ത്രി നിങ്ങൾക്ക് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts