തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും ; ശരത് പവാർ 

ബെംഗളൂരു: കർണാടക ബി.ജെ.പി.യുടെ നിയന്ത്രണത്തിൽ നിന്ന് വഴുതിമാറിയെന്നും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കുമെന്നും നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടി പ്രസിഡൻറ് ശരദ് പവാർ.

ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇത് സംബന്ധിച്ച് ഇദ്ദേഹം പ്രസ്താവന നടത്തിയത്.

അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ ബി.ജെ.പി അധികാരത്തിലുണ്ടാകില്ലെന്നതിന് കൃത്യമായ തെളിവുകളുണ്ട്. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുനിർത്താനും ഐക്യമുന്നണി രൂപീകരിക്കാനും ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സംസ്ഥാനത്ത് വിവിധ പ്രാദേശിക പ്രശ്‌നങ്ങളുണ്ട്. അവ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്’ പവാർ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമീപകാലത്ത് അഭിപ്രായ സർവേയിൽ തെളിഞ്ഞതാണെന്നും തെരഞ്ഞെടുപ്പിൽ അവർക്ക് തിരിച്ചടിയാകുമെന്നും പവാർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ട് 3 ശതമാനത്തിൽ നിന്ന് 12-ലേക്ക്; കുണ്ടറ പിടിച്ചില്ലെങ്കിലും കളം പിടിച്ചെന്ന് റോബിൻ, കുണ്ടറക്കാരോട് നന്ദി പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us